Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1971ലെ വിമോചന യുദ്ധത്തിന്റെ സ്മരണ പുതുക്കി ബംഗ്ലാദേശ് സൈന്യം റിപ്പബ്ലിക് ദിന പരേഡിൽ; വീരമൃത്യു വരിച്ച യോദ്ധാക്കൾക്ക് ആദരമായി 'റെഡ് കോളർ'; ലഫ്റ്റനന്റ് കമാൻഡറുടെ നേതൃത്വത്തിൽ അണിനിരന്നത് 122 കരസേന അംഗങ്ങൾ; ഇന്ത്യയ്ക്ക് ആദരമർപ്പിച്ച് ഫ്രാൻസിനും യുഎഇക്കും പിന്നാലെ പരേഡിൽ ബംഗ്ലാദേശും

1971ലെ വിമോചന യുദ്ധത്തിന്റെ സ്മരണ പുതുക്കി ബംഗ്ലാദേശ് സൈന്യം റിപ്പബ്ലിക് ദിന പരേഡിൽ;  വീരമൃത്യു വരിച്ച യോദ്ധാക്കൾക്ക് ആദരമായി 'റെഡ് കോളർ'; ലഫ്റ്റനന്റ് കമാൻഡറുടെ നേതൃത്വത്തിൽ അണിനിരന്നത് 122 കരസേന അംഗങ്ങൾ; ഇന്ത്യയ്ക്ക് ആദരമർപ്പിച്ച് ഫ്രാൻസിനും യുഎഇക്കും പിന്നാലെ പരേഡിൽ ബംഗ്ലാദേശും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുടെ 72ാംമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് മുക്തമായിട്ട് 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് സൈന്യത്തെ കൂടി ഉൾപ്പെടുത്തിയത്. 1971ൽ പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിൽ ഇന്ത്യ മുഖ്യപങ്ക് വഹിച്ചിരുന്നു.

ലഫ്റ്റനന്റ് കമാൻഡർ കേണൽ അബു മുഹമ്മദ് ഷഹിനൂർ ഷാവോണിന്റെ നേതൃത്വത്തിൽ കരസേനയുടെ 122 അംഗങ്ങളാണ് പങ്കെടുത്തത്. ബംഗ്ലാദേശ് സേനയിലെ നാവിക, വ്യോമസേനകളെ പ്രതിനിധികരിച്ച് ലഫ്റ്റനന്റ് ഫർഹാൻ ഇശ്‌റാഖും ഫ്‌ളൈറ്റ് ലഫ്റ്റനന്റ് സിബാത് റഹ്മാനും പരേഡിന്റെ ഭാഗമായി. ഈസ്റ്റ് ബംഗാൾ റെജിമെന്റിലെ 1, 2, 3, 4, 8, 9, 10, 11 യൂനിറ്റുകളും ഫീൽഡ് ആർട്ടിലറി റെജിമെന്റിലെ 1, 2, 3 യൂനിറ്റുകളുമാണ് അണിനിരന്നത്.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിരമൃത്യുവരിച്ചവർക്ക് ആദരം അർപ്പിച്ച് പ്രത്യേക 'റെഡ് കോളർ' സേനാംഗങ്ങൾ ധരിച്ചിട്ടുണ്ട്. 'ഷോനോ ഏക്തി മുജീബുർ എർ തെക്കോ ലോകോ മുജീബുർ' (ശ്രവിക്കുക, മുജിബറിന്റെ ശബ്ദം അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അനുയായികളാൽ വർധിച്ചു) എന്ന ഗാനമാണ് സൈനിക ബാന്റ് വായിച്ചത്.

ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ പരേഡിന് മുമ്പായാണ് ബംഗ്ലാദേശ് സേനയുടെ മാർച്ച് പാസ്റ്റ് നടന്നത്. മൂന്നാം തവണയാണ് ഒരു വിദേശ രാജ്യത്തിന്റെ സേന ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാവുന്നത്. 2016ൽ ഫ്രാൻസും 2017ൽ യു.എ.ഇയും പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP