Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീഫ് നിരോധനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ബംഗളൂരുവിലെ റെസ്റ്റോറന്റ്; മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് പോസ്റ്ററും പുറത്തിറക്കി

ബീഫ് നിരോധനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ബംഗളൂരുവിലെ റെസ്റ്റോറന്റ്; മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് പോസ്റ്ററും പുറത്തിറക്കി

ബംഗളൂരു: ബീഫ് നിരോധനത്തിനെതിരെ ബംഗളൂരുവിൽ വ്യത്യസ്ത പ്രതിഷേധമുയർത്തി ഒരു റെസ്റ്റോറന്റ്. ബീഫ് നിരോധനത്തിലുള്ള തങ്ങളുടെ അമർഷം റെസ്റ്റോറന്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലാണ് റെസ്‌റ്റോറന്റ് ഉടമകൾ പ്രകടിപ്പിച്ചിരിക്കുന്നത്.

ബീഫ് ഭക്ഷിക്കുന്നത് നമ്മുടെ ഐഡന്റിറ്റിയാണ്. ബീഫ് നിരോധനം ചരിത്രപരമായ വിവരമില്ലായ്മയും' ഇതാണ് പോസ്റ്ററിലെ വാചകം. മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചുള്ള പശുവിന്റെ ചിത്രവും പോസ്റ്ററിലുണ്ട്. മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചത് ഒട്ടേറെ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു.

എന്നാൽ, ആരുടേയും വികാരങ്ങൾ വ്രണപ്പെടുത്താനല്ല പോസ്റ്ററെന്ന് റെസ്‌റ്റോറന്റ് ഉടമകളിലൊരാളായ നിഖിൽ ഹെഗ്‌ഡെ പറഞ്ഞു. പക്ഷെ എന്ത് ഭക്ഷിക്കണമെന്നത് ഒരാളുടെ തീരുമാനമാണ്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ ബീഫ് ഭക്ഷിക്കുന്നതിന് ആരുടേയും അനുവാദം വേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും നിഖിൽ പറഞ്ഞു.

മോദിയുടെ ചില നിലപാടുകളെ പിന്തുണയ്ക്കുന്ന ആളാണ് താൻ. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ വിലക്ക് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. അതിനാലാണ് പോസ്റ്ററിൽ മോദിയുടെ ചിത്രവും ഉൾപ്പെടുത്തിയത് എന്നായിരുന്നു റെസ്റ്റോറന്റ് ഉടമയുടെ പ്രതികരണം. 50 ശതമാനം വരുമാനവും ബീഫ് ബർഗർ വഴിയാണ്. 80 ശതമാനം മാംസഭുക്കുകളും ബീഫ് ഭക്ഷിക്കുന്നവരാണ്. ബീഫ് നിരോധനം മൂലം മുംബൈയിലുള്ള തന്റെ സുഹൃത്തിന്റെ കച്ചവടം കുത്തനെ താഴ്ന്നുവെന്നും നിഖിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP