Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി;ബോളിവുഡ് നടി കങ്കണ റനൗട്ടിനും സഹോദരിക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി കാസ്റ്റിങ് ഡയറക്ടറുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിനും സഹോദരിക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മുംബൈയിലെ ബാന്ദ്ര മെട്രോപോളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കാസ്റ്റിങ് ഡയറക്ടറായ മുനവർ അലി സയ്യിദാണ് പരാതിക്കാരൻ. കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങൾ വഴിയും മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയും, ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ പ്രചരണം നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതായി പറഞ്ഞുകൊണ്ടാണ് നടിക്കെതിരെ കേസെടുക്കാൻ മുംബൈ പൊലീസിനോട് കോടതി നിർദേശിച്ചത്. വലതുപക്ഷ രാഷ്ട്രീയ ചായ്‌വ് പരസ്യമാക്കിയ കങ്കണയുടെ വിവിധ വിഷയങ്ങളിലെ നിലപാടുകൾ വലിയ ചർച്ചയാവുകയും, മഹാരാഷ്ട്ര സർക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP