Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ നിരോധനം; കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടിസ് അയച്ചെന്ന് റിപ്പോർട്ട്

ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായ നിരോധനം; കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടിസ് അയച്ചെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്തുന്നതിനായി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുതിയ നോട്ടിസ് അയച്ചതായി റിപ്പോർട്ട്. ഈ ആപ്ലിക്കേഷനുകൾ 2020 ജൂണിൽ സർക്കാർ നിരോധിച്ചിരുന്നു.

ആദ്യം നിരോധനം ഏർപ്പെടുത്തിയപ്പോൾ, സ്വകാര്യതയും സുരക്ഷയും പാലിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ നിലപാട് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ഈ കമ്പനികൾ നൽകുന്ന വിശദീകരണത്തിൽ സർക്കാരിന് തൃപ്തിയില്ലെന്നും അതിനാൽ 59 ആപ്ലിക്കേഷനുകളെ സ്ഥിരമായി നിരോധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് നോട്ടിസ് നൽകിയതെന്നാണ് റിപ്പോർട്ട്.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് ഡേറ്റ സുരക്ഷയും പൗരന്മാരുടെ സ്വകാര്യ സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത് വിവര സാങ്കേതിക വിദ്യാ നിയമത്തിലെ 69എ വകുപ്പു പ്രകാരമാണ് ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP