Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തരീ​ക്ഷ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം ഉപയോ​ഗിക്കാം; 13 ന​ഗരങ്ങളിൽ പടക്കത്തിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ്

അന്തരീ​ക്ഷ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം ഉപയോ​ഗിക്കാം; 13 ന​ഗരങ്ങളിൽ പടക്കത്തിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ്

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: അന്തരീ​ക്ഷ വായുവിന്റെ ​ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദം നൽകി ഉത്തർപ്ര​ദേശ് സർക്കാർ. 13 ന​ഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോ​ഗിക്കാനും സർക്കാർ വിലക്കേർപ്പെടുത്തി. മുസാഫിർ ന​ഗർ, ആ​ഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ​ഗസ്സിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ​ഗ്രേറ്റർ നോയിഡ, ബാ​ഗ്പത്, ബുലന്ദ്ഷഹർ എന്നീ ന​ഗരങ്ങളിലാണ് നിരോധനം. ഈ ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

നവംബർ 30 അർദ്ധരാത്രി വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പടക്കങ്ങളും വിൽക്കുന്നതും ഉപയോ​ഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തരവുകൾ നടപ്പിലാക്കാൻ ന​ഗരത്തിലെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ലക്നൗ പൊലീസ് കമ്മീഷണർ സുജിത് പാണ്ഡെ അറിയിച്ചു. പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണം. ഉത്തരവ് പാലിക്കാത്തവരുടെ കടകൾ കണ്ടുകെട്ടുമെന്നും അറിയിപ്പിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP