Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കുമ്പസാര ര​​ഹസ്യം വെച്ച് ലൈംഗിക ചൂഷണവും പണം തട്ടലും; പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

കുമ്പസാര ര​​ഹസ്യം വെച്ച് ലൈംഗിക ചൂഷണവും പണം തട്ടലും; പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി നൽകിയത്. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. ഇതിനാൽ ഇത് റദ്ദാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

 പള്ളികളിലെ കുമ്പസാരം നിർത്തലാക്കണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷൻ 2018ൽ തന്നെ രം​ഗത്തെത്തിയിരുന്നു. കുമ്പസാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൈമാറിയെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം രേഖാ ശർമ്മ വ്യക്തമാക്കുകയും ചെയതിരുന്നു. വൈദികർ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നാണ് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ വൈദികർക്കെതിരായ കേസുകൾ ദേശീയ ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേരളത്തിൽ വൈദികർക്കെതിരെയുള്ള പീഡനക്കേസുകൾ കൂടിവരികയാണ്. പ്രതികൾക്ക് വലിയ തോതിൽ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. കേസുകളിൽ പൊലീസ് അന്വേഷണത്തിന്റെ വേഗം പോരായെന്നും രേഖാ ശർമ്മ ചൂണ്ടിക്കാട്ടിയിരുന്നു.

കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭയിലെ നാലുവൈദികർക്കെതിരെ ആരോപണം വന്നതോടെയാണ് സംഭവം ദേശിയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടത്. കുമ്പസാരത്തിന്റെ മറവിൽ ഒർത്തഡോക്‌സ് സഭയിലെ നാലു വൈദികർ യുവതിയെ ദീർഘനാളായി പീഡിപ്പിച്ചെന്നുള്ള പരാതിയിൽ ആരോപണ വിധേയരായ നാലു വൈദികർക്കെതിരെ കേസെടുക്കുകയും ഇവർ പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രമാദമായ ഈ കേസിന്റെ ചുവടുപിടിച്ചാണ് ദേശീയ വനിതാ കമ്മീഷൻ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP