Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസ്തുമസിന് പള്ളിയിൽ പോകുന്ന ഹിന്ദുക്കളെ തല്ലിയോടിക്കും; ഗുണ്ടാ ഗാങ് എന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളു; ഭീഷണിയുമായി ബജ്റംഗ് ദൾ

ക്രിസ്തുമസിന് പള്ളിയിൽ പോകുന്ന ഹിന്ദുക്കളെ തല്ലിയോടിക്കും; ഗുണ്ടാ ഗാങ് എന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളു; ഭീഷണിയുമായി ബജ്റംഗ് ദൾ

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: ക്രിസ്തുമസിന് പള്ളിയിൽ പോകുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന ഭീഷണിയുമായി ബജ്‌റംഗദൾ. അസമിലെ കച്ചർ ജില്ലയിലെ ബജ്റംഗ് ദൾ ജനറൽ സെക്രട്ടറി മിഥുൻ നാഥാണ് ഭീഷണിയുമായി രംഗത്തെത്തിയതെന്ന് ബറാക് ബുള്ളറ്റിൻ റിപ്പോർട്ട് ചെയ്യുന്നു.

'ക്രിസ്തുമസ് ദിനത്തിൽ ഹിന്ദുക്കൾ പള്ളിയിൽ പോയാൽ അവരെ തല്ലിയൊതുക്കും. ഷില്ലോംഗിൽ അവർ അമ്പലങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്. എന്നിട്ട് നമ്മൾ പോയി അവരോടൊപ്പം ആഘോഷിക്കുന്നു. ഇത് ഞങ്ങൾ അനുവദിക്കില്ല.' ശനിയാഴ്ച പ്രദേശത്ത് നടന്ന ഒരു പരിപാടിയിൽ വെച്ച് മിഥുൻ പറഞ്ഞു.

മേഘാലയയിൽ രാമകൃഷ്ണ മിഷനു കീഴിലുള്ള വിവേകാനന്ദ കൾച്ചറൽ സെന്റർ ഖാസി വിദ്യാർത്ഥി യൂണിയൻ അടച്ചുപൂട്ടിയതായി ആരോപണമുയർന്നിരുന്നു. എന്നാൽ ക്ഷേത്രം അടച്ചുപൂട്ടുന്ന നിലയിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ട് രാമകൃഷ്ണ മിഷൻ രംഗത്തെത്തിയിരുന്നു. ഈ സംഭവം ഉയർത്തിക്കാട്ടിയായിരുന്നു മിഥുന്റെ വിദ്വേഷ പ്രസംഗവും ഭീഷണിയും.

മാധ്യമങ്ങൾ തങ്ങളെ കുറിച്ച് എന്തു പറഞ്ഞാലും ഗുണ്ടാ ഗാങ് എന്നു വിളിച്ചാലും ഒരു പ്രശ്നവുമില്ലെന്നും മിഥുൻ പറഞ്ഞു. ''ഡിസംബർ 26ലെ വാർത്തകളുടെ തലക്കെട്ടുകൾ എങ്ങനെയാകുമെന്ന് എനിക്കറിയാം. 'ഓറിയന്റൽ സ്‌കൂളിനു നേരെ ബജ്റംഗ് ദൾ ഗുണ്ടകളുടെ ആക്രമണം' എന്നായിരിക്കും എല്ലാ പത്രങ്ങളും പറയുക. പക്ഷെ അതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഷില്ലോംഗിൽ ക്ഷേത്രങ്ങളുടെ വാതിലുകൾ അവർ അടച്ചു പൂട്ടുമ്പോൾ ഇവിടെ അവരുടെ ക്രിസ്തുമസ് പരിപാടികളിൽ പങ്കെടുക്കാൻ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങൾ അനുവദിക്കില്ല.'' മിഥുൻ പറഞ്ഞു.

മാധ്യമങ്ങൾ നമ്മളെ ഗുണ്ടാ ഗാങ് എന്നു വിളിക്കുന്നു. അതിൽ ശരിക്കും അഭിമാനം കൊള്ളുകയാണ് വേണ്ടത്. നമ്മുടെ ഹിന്ദു പെൺകുട്ടികളെ ആരെങ്കിലും തൊട്ടാൽ നമ്മൾ ഗുണ്ടകളാകും. അതിൽ അഭിമാനം മാത്രമേയുള്ളുവെന്നും മിഥുൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP