Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരവര റാവുവിന് ഒരു കേസിൽ കൂടി ജാമ്യം; ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

വരവര റാവുവിന് ഒരു കേസിൽ കൂടി ജാമ്യം; ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിപ്ലവകവി വരവര റാവുവിന് ഒരു കേസിൽ കൂടി ജാമ്യം. 2016 ൽ മഹാരാഷ്ട്രയിലെ ഇരുമ്പയിര് ഖനി തീവയ്പു കേസിലാണ് ജാമ്യം ലഭിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസിന്റെ ഉള്ളടക്കത്തിലേക്ക് കോടതി കടന്നില്ല. നേരത്തെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത് കേസിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ആറു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചത്.

നിരവധി രോഗങ്ങൾ അലട്ടുന്ന എൺപത്തിരണ്ടുകാരനായ വരവര റാവു നിലവിൽ മുംബൈ നാനാവതി ആശുപത്രിയിലാണ്. 2016 ഡിസംബർ 25 ന് ഗാഡ്ചിരോലിയിലെ സുർജഗഡ് ഖനികളിൽ നിന്ന് ഇരുമ്പയിര് കടത്തുന്ന 80 ഓളം വാഹനങ്ങൾക്ക് മാവോയിസ്റ്റുകൾ തീയിട്ടെന്നായിരുന്നു കേസ്. ഇതിൽ വരവര റാവുവിനെയും പൊലീസ് പ്രതി ചേർത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP