Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാലുകൈകളും നാലു കാലുകളുമുള്ള കുഞ്ഞു പിറന്നു; അവതാരമെന്ന പ്രചാരണംമൂലം പശ്ചിമ ബംഗാൾ ഗ്രാമത്തിലേക്ക് ജനമൊഴുകുന്നു

നാലുകൈകളും നാലു കാലുകളുമുള്ള കുഞ്ഞു പിറന്നു; അവതാരമെന്ന പ്രചാരണംമൂലം പശ്ചിമ ബംഗാൾ ഗ്രാമത്തിലേക്ക് ജനമൊഴുകുന്നു

നാലുകൈകളും നാലു കാലുകളുമായി പിറന്ന കുരുന്ന് ദൈവത്തിന്റെ അവതാരമാണെന്ന് വീട്ടുകാരും നാട്ടുകാരും. ദൈവ പുത്രനെന്ന് വിശേഷിപ്പിക്കപ്പെട്ട കുരുന്നിനെക്കാണാൻ പശ്ചിമബംഗാളിലെ ബഡിയുപ്പുർ ഗ്രാമത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തുകയാണ്. ഒന്നിലേറെ കൈകാലുകളുള്ള ഹിന്ദു ദൈവങ്ങളുടെ രൂപമാണ് കുഞ്ഞിനെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും വ്യത്യാസം. 

കുഞ്ഞ് ദൈവത്തിന്റെ അവതാരമാണെന്ന പ്രചാരണം ശക്തമായതോടെ, പുറമേനിന്നുപോലും ജനങ്ങൾ ഗ്രാമത്തിലേക്കെത്തുന്നു. കുഞ്ഞ് കിടക്കുന്ന ആശുപത്രിയിലേക്കെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് പൊലീസുകാർ. ആശുപത്രിയിലേക്കുള്ള തെരുവുകൾ നിറയെ ദർശനം കാത്തുനിൽക്കുന്ന വിശ്വാസികളാണ്.

ഇരട്ടക്കുട്ടികൾ ജനിക്കുകയും അതിലൊന്ന് വളർച്ചയെത്താതെ മറ്റേകുഞ്ഞിന്റെ ശരീരത്തോട് ചേരുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നത്. എന്നാൽ, എട്ട് കൈകാലുകളുമായി പിറന്ന കുഞ്ഞ് ബ്രഹ്മാവിന്റെ അവതാരമാണെന്ന് വിശ്വസിച്ച് അതിരറ്റ് ആഹ്ലാദിക്കുകയാണ് കുട്ടിയുടെ കുടുംബക്കാർ. പ്രസവമുറിക്ക് പുറത്തേയ്ക്ക് കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ വിശ്വസിക്കാനായില്ലെന്ന് ബന്ധുക്കളിലൊരാൾ പറഞ്ഞു.


കുഞ്ഞിന് വൈകല്യമുണ്ടെന്ന് ബന്ധുക്കളോട് നഴ്‌സുമാർ പറഞ്ഞിരുന്നു. എന്നാൽ, ദൈവത്തെപ്പോലെ തോന്നിപ്പിക്കുന്ന കുഞ്ഞിന് വൈകല്യമുണ്ടെന്ന് സമ്മതിക്കാൻ ബന്ധുക്കൾ തയ്യാറാകുന്നില്ല. ഇതൊരത്ഭുതമാണെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നു. കുട്ടിയെ കണ്ട് അനുഗ്രഹം തേടാനെത്തുന്ന ജനക്കൂട്ടത്തോടും ഇതു വെറും വൈകല്യം മാത്രമാണെന്ന് പൊലീസുകാരും പറയുന്നുണ്ടെങ്കിലും, ആരും അത് ചെവിക്കൊള്ളാൻ തയ്യാറാകുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP