Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നിങ്ങൾ അവിടെ നിന്നും അനങ്ങിയാൽ കാലു ഞാൻ തല്ലിയൊടിക്കും എന്നിട്ട് ഒരു ഊന്നു വടി തരും'; ഭിന്നശേഷിക്കാരുടെ പരിപാടിയിൽ പങ്കെടുക്കവേ കേന്ദ്ര മന്ത്രി നടത്തിയ ഭീഷണി വിവാദത്തിലേക്ക് ; മന്ത്രി ബാബുൽ സുപ്രിയോ വിവാദ പ്രസ്താവന നടത്തിയത് ഭിന്നശേഷിക്കാർക്കായി വീൽചെയർ വിതരണം ചെയ്യുന്നതിനിടെ !

'നിങ്ങൾ അവിടെ നിന്നും അനങ്ങിയാൽ കാലു ഞാൻ തല്ലിയൊടിക്കും എന്നിട്ട് ഒരു ഊന്നു വടി തരും'; ഭിന്നശേഷിക്കാരുടെ പരിപാടിയിൽ പങ്കെടുക്കവേ കേന്ദ്ര മന്ത്രി നടത്തിയ ഭീഷണി വിവാദത്തിലേക്ക് ; മന്ത്രി ബാബുൽ സുപ്രിയോ വിവാദ പ്രസ്താവന നടത്തിയത് ഭിന്നശേഷിക്കാർക്കായി വീൽചെയർ വിതരണം ചെയ്യുന്നതിനിടെ !

മറുനാടൻ ഡെസ്‌ക്‌

അസനോൾ: ഭിന്ന ശേഷിക്കാരായ ആളുകൾ പങ്കെടുക്കുന്ന പരിപാടിക്കിടെ കേന്ദ്ര മന്ത്രി നടത്തിയ ഭീഷണി ഇപ്പോൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരക്കുകയാണ്. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോയാണ് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പരിപാടിക്കിടെ 'കാലു തല്ലിയൊടിക്കുമെന്ന' ഭീഷണി മുഴക്കി വിവാദത്തിന് തിരി കൊളുത്തിയത്. പശ്ചിമ ബംഗാളിലെ അസനോളിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം.

'സാമാജിക് അധികാരിത ശിബിർ' എന്ന പരിപാടിയിൽ ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി ബാബുൽ സുപ്രിയോ.ഭിന്ന ശേഷിക്കാർക്കായി വീൽചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി പെട്ടെന്ന് പ്രകോപിതനാകുകയും സദസ്സിലുണ്ടായിരുന്ന ഒരാൾക്കു നേരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തത്.

മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. 'നിങ്ങൾക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്നമുണ്ടോ? ഇനി നിങ്ങൾ അവിടെ നിന്ന് അനങ്ങിയാൽ കാല് ഞാൻ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും'- മന്ത്രി പറഞ്ഞു. ഇനി അയാൾ അവിടെ നിന്ന് അനങ്ങിയാൽ കാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നൽകാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിർദ്ദേശിക്കുകയും ചെയ്തു.

ഔചിത്യമില്ലാത്ത പ്രസ്താവനകളുടെ പേരിൽ മുൻപും ബാബുൽ സുപ്രിയോ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അസനോളിൽ സാമുദായിക സംഘർഷം നടന്ന സ്ഥലങ്ങൾ സന്ദർശിക്കവേ മന്ത്രി ജനക്കൂട്ടത്തോട് ക്ഷോഭിച്ചിരുന്നു. ബഹളമുണ്ടാക്കിയാൽ 'ജീവനോടെ തോലുരിക്കും' എന്നായിരുന്നു അന്ന് മന്ത്രി ആക്രോശിച്ചത്.അസനോളിൽ നിന്നുള്ള ബിജെപി എംപിയായ സുപ്രിയോ പിന്നണി ഗായകനുമാണ്. നിലവിൽ കേന്ദ്ര സഹമന്ത്രിയാണ് ബാബുൽ സുപ്രിയോ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP