Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എംപി സ്ഥാനം രാജിവെക്കില്ല; അസൻസോളിൽ പ്രവർത്തിക്കുന്നത് തുടരും; മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും മുൻ കേന്ദ്ര മന്ത്രി ബാബുൾ സുപ്രിയോ

എംപി സ്ഥാനം രാജിവെക്കില്ല; അസൻസോളിൽ പ്രവർത്തിക്കുന്നത് തുടരും; മറ്റൊരു പാർട്ടിയിലും ചേരില്ലെന്നും മുൻ കേന്ദ്ര മന്ത്രി ബാബുൾ സുപ്രിയോ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ബാബുൾ സുപ്രിയോ തീരുമാനം തിരുത്തി.

എംപി സ്ഥാനം രാജിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചെങ്കിലും തീരുമാനത്തിൽ നിന്നും ഗായകൻ കൂടിയായ ബാബുൾ സുപ്രിയോ പിന്മാറി. താൻ എംപിയായി അസൻസോളിൽ പ്രവർത്തിക്കുന്നത് തുടരുമെന്ന് ബാബുൾ സുപ്രിയോ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി എംപിയാണ് ബാബുൾ സുപ്രിയോ.

'ഞാൻ ഭരണഘടനാപരമായി (എംപി എന്ന നിലയിൽ) അസൻസോളിൽ പ്രവർത്തിക്കുന്നത് തുടരും. ഭരണഘടനാ പദവിക്ക് അപ്പുറം രാഷ്ട്രീയമുണ്ട്, ഞാൻ അതിൽ നിന്ന് പിന്മാറുന്നു. ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. ഡൽഹിയിലെ എംപി ബംഗ്ലാവ് ഒഴിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കുകയും ചെയ്യും' ബാബുൾ സുപ്രിയോ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ് താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഉടൻ പാർലമെന്റ് അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ തന്നെ ബാബുൾ സുപ്രിയോ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയെ ഞെട്ടിപ്പിച്ചുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP