Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

മകനേക്കാൾ ചെറുപ്പമായ കാമുകിയുമൊത്ത് ഡേറ്റിങ്; 57 വയസ്സുകാരന് 33 വയസ്സിന് ഇളപ്പമുള്ള പെൺകുട്ടി വധുവാകുന്നു; പ്രണയത്തിന്റെ കാര്യത്തിൽ പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമെന്ന്തെന്നിന്ത്യൻ നടൻ ബബ്ലു പൃഥ്വിരാജ്; തന്നേക്കാൾ 2 വയസ്സ് പ്രായം കുറഞ്ഞ ബബ്ലുവിന്റെ മകന്റെ സാന്നിധ്യം നൽകുന്നത് പോസിറ്റീവ് എനർജിയെന്ന് കാമുകി

മകനേക്കാൾ ചെറുപ്പമായ കാമുകിയുമൊത്ത് ഡേറ്റിങ്; 57 വയസ്സുകാരന് 33 വയസ്സിന് ഇളപ്പമുള്ള പെൺകുട്ടി വധുവാകുന്നു; പ്രണയത്തിന്റെ കാര്യത്തിൽ പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമെന്ന്തെന്നിന്ത്യൻ നടൻ ബബ്ലു പൃഥ്വിരാജ്; തന്നേക്കാൾ 2 വയസ്സ് പ്രായം കുറഞ്ഞ ബബ്ലുവിന്റെ മകന്റെ സാന്നിധ്യം നൽകുന്നത് പോസിറ്റീവ് എനർജിയെന്ന് കാമുകി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: മകനേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയുമായി പ്രണയത്തിലായത് വെളിപ്പെട്ടതുമുതൽ സിനിമാ മേഖലയിലും സോഷ്യൽ മീഡിയ തലക്കെട്ടുകളിലും ഇടംപിടിച്ച താരമാണ് തെന്നിന്ത്യൻ നടൻ ബബ്ലു പൃഥ്വിരാജ്. 57കാരനായ ബബ്ലു തന്നേക്കാൾ 33 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയുമായി (ശീതൾ) ഡേറ്റിംഗിലാണ് എന്ന വാർത്തയാണ് അടുത്ത കാലത്ത് പുറത്തുവന്നത്.ഇത് സ്ഥിരീകരിച്ചുകൊണ്ട് വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം.

1994ൽ ആദ്യ വിവാദം കഴിച്ച നടന് ആ ബന്ധത്തിൽ 27 വയസ്സുള്ള ഒരു മകനുണ്ട്.ബബ്ലുവിന്റെ മകനായ അഹദും ഇപ്പോഴത്തെ കാമുകിയായ ശീതളും തമ്മിൽ രണ്ട് വയസിന്റെ വ്യത്യാസമേയുള്ളൂ.അഹദിന് 27 വയസ്സും ശീതളിന് 24 മാണ് പ്രായം.ചുരുക്കി പറഞ്ഞാൽ പ്രണയത്തിന് പ്രായമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മകനേക്കാൾ ചെറുപ്പമായ പെൺകുട്ടിയെ ബബ്ലു കാമുകിയാക്കിയത്.

ഇക്കാര്യത്തിൽ ശീതളും പറയുന്നത് അഹദിന്റെ കാര്യത്തിൽ താൻ കംഫർട്ടാണെന്നാണ്.പ്രായത്തിൽ തന്നേക്കാൾ മുതിർന്നവനായ അഹദിനെ പരിപാലിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് അഹദിന് തന്നെക്കാൾ 2 വയസ്സ് കൂടുതലാണെങ്കിലും അവൻ ഇപ്പോഴും ഒരു കുട്ടിയാണെന്നും അഹദിനെ കണ്ടുമുട്ടുന്നവർക്ക്,അവനിൽ നിന്ന് ലഭിക്കുക ധാരാളം പോസിറ്റീവ് എനർജിയാണെന്നുമാണ് ശീതളിന്റെ മറുപടി.

'ബബ്ലുവിന്റെ മകനിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.മറ്റുള്ളവരെക്കുറിച്ച് ഓർത്ത് വിഷമിക്കരുത് എന്നാണ് അതിലൊന്ന്.സ്വയം ശ്രദ്ധിക്കണമെന്നും പഠിച്ചു.ഇക്കാര്യങ്ങളെല്ലാം പഠിക്കാൻ ഞാൻ അഹദിനൊപ്പം ഒരുപാട് സമയം ചെലവഴിച്ചു.അവൻ അടുത്തുള്ളതിൽ ഞാൻ വളരെ സന്തോഷവതിയാണെന്നും ശീതൾ പറയുന്നു.

ശീതളും ബബ്ലുവും ഫിറ്റ്നസ് ഫ്രീക്കുകളാണ്.ജിം പരിശീലകയായ ശീതൾ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്.ജിമ്മിൽ വച്ചാണ് ശീതളും ബബ്ലു പൃഥ്വിരാജും കണ്ടുമുട്ടിയത്.ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒരുമിച്ച് ചിത്രങ്ങളും വർക്ക്ഔട്ട് റീലുകളും പങ്കിടാറുണ്ട്സോഷ്യൽ മീഡിയകളിൽ ഇവ വളരെയധികം ശ്രദ്ദിക്കപ്പെടാറുമുണ്ട്.

ആദ്യ ഭാര്യ ബിനയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ സമയത്താണ് ബബ്ലുവിന്റെ ജീവിതത്തിലേക്കുള്ള ശീതളിന്റെ കടന്നുവരവ്.24കാരിയാണെങ്കിലും ശീതൾ പക്വതയുള്ള വ്യക്തിയാണെന്നാണ് ബബ്ലുവിന്റെ അഭിപ്രായം.ശീതളുമായുള്ള പ്രണയം പുറത്തുവന്നതോടെ തനിക്കെതിരെ ഉയർന്ന ട്രോളുകളോട് 'ശീതളിന്റെ മാതാപിതാക്കൾക്ക് ഈ ബന്ധത്തിൽ എതിർപ്പില്ലെങ്കിൽ പിന്നെ ആളുകൾ എന്താണ്?' എന്നാണ് ബബ്ലുവിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP