Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൂര്യനമസ്‌കാരം നടത്തി ലങ്കോട്ടികെട്ടി ഗോദയിലെത്തിയ ബാബ രാംദേവിനെ നിസാരനായി കണ്ട ഒളിമ്പിക് ജേതാവിനു പിഴച്ചു; മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ യോഗഗുരു റഷ്യൻ താരത്തെ നിസാരമായി മലർത്തിയടിച്ചു

സൂര്യനമസ്‌കാരം നടത്തി ലങ്കോട്ടികെട്ടി ഗോദയിലെത്തിയ ബാബ രാംദേവിനെ നിസാരനായി കണ്ട ഒളിമ്പിക് ജേതാവിനു പിഴച്ചു; മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ യോഗഗുരു റഷ്യൻ താരത്തെ നിസാരമായി മലർത്തിയടിച്ചു

ന്യൂഡൽഹി: ഗുസ്തിയിലും കൈവച്ച് യോഗ ഗുരു ബാബ രാംദേവ്. റഷ്യൻ ഗുസ്തിതാരം ആൻഡ്രി സ്റ്റഡ്നികിനെ രാംദേവ് മലർത്തിയടിച്ചു. 2017 പ്രൊ റെസ്ലിങ് ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ സൗഹാർദ്ദ മത്സരത്തിലാണ് 2008 ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ സ്റ്റഡ്നികിനെ രാംദേവ് മുട്ടുകുത്തിച്ചത്. നൂറുകണക്കിന് കാണികൾക്കു മുന്നിലാണ് ഗുസ്തി മത്സരം അരങ്ങേറിയത്.

സ്റ്റാഡ്നികിനെ 12-0നാണ് രാംദേവ് പരാജയപ്പെടുത്തിയത്. ബീജിങ് ഒളിമ്പിക്സിൽ ഇന്ത്യൻ ഗുസ്തിതാരം സുശീൽ കുമാറിനെ അട്ടിമറിച്ചായിരുന്നു സ്റ്റഡ്നിക് ഫൈനലിൽ കടന്നത്. മുൻ യൂറോപ്യൻ ചാമ്പ്യൻ കൂടിയാണ് സ്റ്റഡ്നിക്.

മത്സരം ആരംഭിക്കുന്നതിന് മുമ്പെ, തനത് ശൈലിയിൽ സൂര്യ നമസ്‌കാരം നടത്തുന്ന ബാബാ രാംദേവിനെ നിസാരമായി കണ്ട ഒളിമ്പിക്സ് ജേതാവിന് പിഴച്ചു. കാവി ലംഗോട്ടിയിൽ ഒളിമ്പിക്സ് ജേതാവ് ആൻഡ്രെ സ്റ്റാഡ്നിക്കിനെ മലർത്തിയടിച്ച ബാബാ രാംദേവ്, മത്സരത്തിൽ പൂർണമായ ആധിപത്യം പുലർത്തി എന്നതും ശ്രദ്ധേയമാണ്.

പഞ്ചാബ് റോയൽസും മുംബൈ മറാത്തിയും തമ്മിലുള്ള സെമി ഫൈനലിനു മുന്നോടിയായിരുന്നു ഇരുവരുടേയും സൗഹാർദ്ദ മത്സരം. യാതൊരു ആശങ്കയും കൂടാതെ ഗോദയിൽ ഇറങ്ങി രാംദേവ് മത്സരത്തിനു മുൻപ് തന്റെ യോഗാപ്രകടനവും കാഴ്ചവച്ചു.

കഴിഞ്ഞ ദിവസം ഒരു ഡാൻസ് മത്സരത്തിൽ ബോളിവുഡ് താരം രൺവീർ സിംഗിനെ രാംദേവ് പരാജയപ്പെടുത്തിയത് വാർത്തയായിരുന്നു. ഡൽഹിയിൽ നടന്ന ചാരിറ്റി ഫുട്ബോൾ മത്സരത്തിലും രാംദേവ് കളത്തിലിറങ്ങിയിരുന്നു.

ആദ്യമായാണ് രാംദേവ് ഗുസ്തിയിൽ കൈവയ്ക്കുന്നത്. കഴിഞ്ഞ വർഷം ഹരിദ്വാറിലെ ആശ്രമത്തിന്റെ 20ാം വാർഷികാഘോഷത്തിൽ സുശീൽ കുമാറിനെ അദ്ദേഹം ഗുസ്തിക്ക് വെല്ലുവിളിച്ചിരുന്നു.

താൻ ദേശീയ തലത്തിലുള്ള ഗുസ്തി താരങ്ങളുമായി മത്സരിച്ചിട്ടുണ്ട്. എന്നാൽ രാജ്യാന്തര തലത്തിൽ മികവ് തെളിയിച്ച് ഗുസ്തി താരവുമായി മത്സരിക്കുമ്പോഴുള്ള ആവേശം ഒന്ന് വേറെ തന്നെയാണെന്ന് ബാബാ രാംദേവ് നേരത്തെ പറഞ്ഞിരുന്നു. യോഗയുടെ യഥാർത്ഥ കരുത്ത് മത്സരത്തിൽ മനസിലാകുമെന്ന് ബാബാ രാംദേവ് ഇന്നലെ കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP