Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂത്ത് കോൺഗ്രസിന് ഇടക്കാല അധ്യക്ഷൻ; കേശവ് ചന്ദ്രയാദവ് രാജിവെച്ച ഒഴിവിലേക്ക് നിയമിതനായത് ബി വി ശ്രീനിവാസ്; ചുമതലകൾ ഭംഗിയായി നിറവേറ്റുമെന്ന് പുതിയ ദേശീയ പ്രസിഡന്റ്

യൂത്ത് കോൺഗ്രസിന് ഇടക്കാല അധ്യക്ഷൻ; കേശവ് ചന്ദ്രയാദവ് രാജിവെച്ച ഒഴിവിലേക്ക് നിയമിതനായത് ബി വി ശ്രീനിവാസ്; ചുമതലകൾ ഭംഗിയായി നിറവേറ്റുമെന്ന് പുതിയ ദേശീയ പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യൂത്ത് കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി ബി വി ശ്രീനിവാസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റാണ് കർണാടകയിൽ സ്വദേശിയായ ബി വി ശ്രീനിവാസ്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ മാസം ആദ്യവാരം പ്രസിഡന്റായ കേശവ് ചന്ദ്ര യാദവ് രാജി വച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ശ്രീനിവാസിന്റെ നിയമനം. ശ്രീനിവാസിനെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഏൽപിച്ച ചുമതലകൾ ഭംഗിയായി നിറവേറ്റുമെന്ന് ബി വി ശ്രീനിവാസും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP