Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യെദ്യൂരപ്പയുടെ കൊച്ചുമകൾ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; മരണമടഞ്ഞത് ഡോ.സൗന്ദര്യ നീരജ്

യെദ്യൂരപ്പയുടെ കൊച്ചുമകൾ ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; മരണമടഞ്ഞത് ഡോ.സൗന്ദര്യ നീരജ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ ചെറുമകളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് സൗന്ദര്യ നീരജിനെ കണ്ടെത്തിയത്. എം.എസ്.രാമയ്യ ആശുപത്രിയിലെ ഡോക്ടറാണ് സൗന്ദര്യ. 2019 ൽ ഡോ.നീരജിനെയാണ് സൗന്ദര്യ വിവാഹം കഴിച്ചത്.യെദ്യൂരപ്പയുടെ മകൾ പത്മാവതിയുടെ മകളാണ്.

 

രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരി വന്ന് മുട്ടി വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. പിന്നീട് ഡോ.നീരജിനെ വിളിച്ചുവരുത്തി ഡോർ തുറന്നപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബോറിങ് ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP