Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ തിരുനാവക്കരശിനെ മാറ്റി; കെ എസ് അഴഗിരി പുതിയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ; മേഘാലയയിലും ആൻഡമാനിലും മഹിളാ കോൺഗ്രസ് അധ്യക്ഷമാരെ നിയമിച്ചും രാഹുൽ ഗാന്ധി

തമിഴ്‌നാട്ടിൽ തിരുനാവക്കരശിനെ മാറ്റി; കെ എസ് അഴഗിരി പുതിയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ; മേഘാലയയിലും ആൻഡമാനിലും മഹിളാ കോൺഗ്രസ് അധ്യക്ഷമാരെ നിയമിച്ചും രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ കോൺഗ്രസിൽ അഴിച്ചുപണി. മുതിർന്ന നേതാവ് കെ.എസ്. അഴഗിരിയെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചുകൊണ്ടാണ് ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത നീക്കം.

അഴഗിരിക്കു പുറമേ എച്ച്. വസന്ത കുമാർ, കെ. ജയകുമാർ, എം.കെ. വിഷ്ണു പ്രസാദ്, മയൂര ജയകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇവരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകി.

മുൻ പിസിസി പ്രസിഡന്റ് തിരുനാവക്കരശിനെ മാറ്റിയാണ് അഴഗിരിക്ക് ആ സ്ഥാനം നൽകിയത്. തിരുനാവക്കരശ് പാർട്ടിക്ക് നൽകിയ സേവനങ്ങളെ പ്രകീർത്തിക്കുന്നതായും പൂതിയ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കോൺഗ്രസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ആൻഡമാൻ, മേഘാലയ മഹിളാ കോൺ്ഗ്രസ് നേതൃത്വത്തിലും അഴിച്ചുപണി നടത്തിയിട്ടുണ്ട് രാഹുൽ. മറിയം ബീബിയെ ആൻഡമാൻ മഹിളാ കോൺഗ്രസ് പ്രസിഡന്റായും മിയാനി ഡാൽബോട് ഷിറയെ മേഘാലയ മഹിളാ കോൺ്ഗ്രസ് പ്രസിഡന്റായും നിയമിച്ചു. പരിഷ്‌കാരങ്ങളും മാറ്റങ്ങളും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP