Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയോധ്യയിൽ പണിയുന്ന 'പള്ളി രാമക്ഷേത്രത്തോളം വലുത്; അഞ്ചേക്കർ ഭൂമിയിൽ ഒരു ആശുപത്രിയും മ്യൂസിയവും നിർമ്മിക്കും; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു ട്രസ്റ്റ്

അയോധ്യയിൽ പണിയുന്ന 'പള്ളി രാമക്ഷേത്രത്തോളം വലുത്; അഞ്ചേക്കർ ഭൂമിയിൽ ഒരു ആശുപത്രിയും മ്യൂസിയവും നിർമ്മിക്കും; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു ട്രസ്റ്റ്

സ്വന്തം ലേഖകൻ

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം അനുവദിച്ച സുപ്രീം കോടതി വിധിയുടെ ഭാഗമായി മോസ്‌ക് നിർമ്മിക്കാൻ സർക്കാർ അനുവദിച്ച സ്ഥലത്തിന്റെ വിശദാംശങ്ങൾ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഇവിടെ പള്ളി പണിയുന്നത് രാമക്ഷേത്രത്തോളം വലുപ്പത്തിലാണെന്നാണ് ഇവർ പറയുന്നത്. അഞ്ചേക്കർ ഭൂമിയിൽ ഒരു ആശുപത്രിയും മ്യൂസിയവും നിർമ്മിക്കുമെന്നു ട്രസ്റ്റ് വ്യക്തമാക്കുന്നു. സ്ഥലത്ത് നടത്താനിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പള്ളി നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് പുറത്തു വിട്ടത്.

അയോധ്യയിലെ ധാന്നിപൂർ ഗ്രാമത്തിൽ പള്ളി നിർമ്മാണത്തിനായി അനുവദിച്ച അഞ്ചേക്കർ ഭൂമിയിൽ ഒരു ആശുപത്രിയും മ്യൂസിയവും ഉൾപ്പെടെ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. 'ധാന്നിപ്പൂരിൽ നിർമ്മിക്കുന്ന പള്ളി ഉൾപ്പെടുന്ന സമുച്ചയത്തിൽ ആശുപത്രി, ഇന്തോ - ഇസ്ലാമിക് റിസർച്ച് സെന്ററിന്റെ ഭാഗമായ ഒരു മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. 15000 ചതുരശ്ര അടി വലുപ്പമാണ് മോസ്‌കിനുണ്ടാകുക. ബാക്കി സ്ഥലത്ത് മറ്റു നിർമ്മാണങ്ങൾ നടത്തും.'

ഇന്തോ ഇസ്ലാമിക് കൺച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറിയും വക്താവുമയ അത്താർ ഹുസൈൻ വാർത്താ ഏജൻസിയോട് പറഞ്ഞു. രാമക്ഷേത്രത്തോളം തന്നെ വലുപ്പം മോസ്‌കിനും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ട്. റിട്ടയേഡ് പ്രൊഫസറും പ്രസിദ്ധ ഭക്ഷണനിരൂപകനുമായ പുഷ്‌പേഷ് പന്ത് ആയിരിക്കും മ്യൂസിയത്തിന്റെ ക്യൂറേറ്റർ എന്നും അദ്ദേഹം അറിയിച്ചു. 'പ്രശസ്ത ഭക്ഷണ നിരൂപകനായ പുഷ്‌പേഷ് പന്ത് മ്യൂസിയം ക്യൂറേറ്റ് ചെയ്യാനുള്ള സമ്മതം ഇന്നലെയാണ് നൽകിയത്.'

സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചേക്കർ സ്ഥലത്ത് മോസ്‌ക് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനായി ഉത്തർ പ്രദേശ് സുന്നി സെൻട്രൽ വഖബ് ബോർഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇന്തോ - ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ പ്രൊഫസറായ എസ് എം അക്തർ ആയിരിക്കും പദ്ധതിയുടെ കൺസൾട്ടന്റ് ആർക്കിടെക്റ്റ് എന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ മൂല്യങ്ങളുടെയും ഇസ്ലാമിന്റെ ആത്മാവിന്റെയും സംയോജനമായിരിക്കും മോസ്‌ക് സമുച്ചയമെന്ന് മുൻപ് എസ് എം അക്തർ വാർത്താ ഏജൻസിയെ അറിയിച്ചിരുന്നു.

വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനു ശേഷം കഴിഞ്ഞ വർഷം നവംബർ ഒൻപതിനായിരുന്നു തർക്കഭൂമിയിൽ രാമക്ഷേത്ര നിർമ്മാണം അനുവദിച്ച് സുപ്രീം കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പകരമായി മസ്ജിദ് നിർമ്മിക്കാനായി അയോധ്യയിൽ തന്നെ അഞ്ചേക്കർ സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തി നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ രാമക്ഷേത്രതതിന് തറക്കല്ലിട്ടിരുന്നു. 1992നാണ് സ്ഥലത്ത് പുരാതന രാമക്ഷേത്രം നിലനിന്നിരുന്നു എന്ന് ആരോപിച്ച് 'കർസേവകർ' അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP