Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണികർണികയ്ക്ക് പിന്നാലെ അയോധ്യ കേസ് സിനിമയാക്കൻ കങ്കണ; രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് ചിത്രത്തിന് തിരക്കഥയൊരുക്കും; അടുത്ത വർഷം ആദ്യം  ചിത്രീകരണം ആരംഭിക്കും

മണികർണികയ്ക്ക് പിന്നാലെ അയോധ്യ കേസ് സിനിമയാക്കൻ കങ്കണ; രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് ചിത്രത്തിന് തിരക്കഥയൊരുക്കും; അടുത്ത വർഷം ആദ്യം  ചിത്രീകരണം ആരംഭിക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ബാബറി മസ്ജിദ്-രാമ ജന്മഭൂമി കേസിന്റെ നിർണായക വിധിയും ചരിത്ര വഴികളും പ്രമേയമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. മണികർണിക സംവിധാനം ചെയ്തതിന് പിന്നാലെ കങ്കണ റണാവതാണ് ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

'മണികർണിക', 'തലൈവി' എന്നീ ചിത്രങ്ങൾക്കു ശേഷം ഇത് മൂന്നാം തവണയാണ് വിജയേന്ദ്രപ്രസാദ് കങ്കണയ്ക്കായി തിരക്കഥ ഒരുക്കുന്നത്.'അപാരജിത അയോദ്ധ്യ' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അടുത്ത വർഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.'നൂറ് കണക്കിന് വർഷങ്ങളായി കത്തുന്ന ഒരു വിഷയമാണ് രാമക്ഷേത്രം.

എൺപതുകളിൽ ജനിച്ച ഒരു വ്യക്തി എന്ന നിലയിൽ നെഗറ്റീവ് വെളിച്ചത്തിലാണ് ഞാൻ അയോദ്ധ്യയുടെ പേര് കേട്ടിരുന്നത്. അയോദ്ധ്യ -ബാബറി മസ്ജിദ് വിഷയത്തിൽ നിരവധി ഡോക്യുമെന്ററികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ആദ്യമായിട്ടാണ് ഈ വിഷയത്തെ കുറിച്ച് ഒരു സിനിമ നിർമ്മിക്കുന്നത്' എന്നാണ് ഇതിനെ കുറിച്ച് കങ്കണ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP