Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കുഞ്ഞിച്ചുണ്ടിന് മേൽ കട്ടി മീശയും തലയിൽ ആം ആദ്മിയുടെ തൊപ്പിയും; കെജ്രിവാൾ മോഡൽ മഫ്‌ളററണിഞ്ഞ് മുദ്രാവാക്യം വിളിയുമായി സദസ്സിനെ കയ്യിലെടുത്ത് 'ബേബി മഫ്‌ളർമാൻ': രാംലീലാ മൈതാനിയിൽ താരമായത് കുഞ്ഞ് കെജ്രിവാൾ തന്നെ

കുഞ്ഞിച്ചുണ്ടിന് മേൽ കട്ടി മീശയും തലയിൽ ആം ആദ്മിയുടെ തൊപ്പിയും; കെജ്രിവാൾ മോഡൽ മഫ്‌ളററണിഞ്ഞ് മുദ്രാവാക്യം വിളിയുമായി സദസ്സിനെ കയ്യിലെടുത്ത് 'ബേബി മഫ്‌ളർമാൻ': രാംലീലാ മൈതാനിയിൽ താരമായത് കുഞ്ഞ് കെജ്രിവാൾ തന്നെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ കെജ്രിവാളിന്റെ വൻ വിജയത്തിന് പിന്നാലെ ഉയർന്ന് കേട്ട പേരാണ് കുഞ്ഞ് കെജ്രിവാളിന്റേത്. ഒരു പക്ഷെ കെജ്രിവാളിനെ പോലെ തന്നെ അവൻ ഡൽഹിക്കാർക്കിടയിൽ പ്രശസ്തനാവുകയും ചെയ്തു. ' ബേബി മഫ്‌ളർമാൻ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ താരമായ കുഞ്ഞ് കെജ്രിവാളിനെ അറിയാത്തവർ ഇന്ന് ഇന്ത്യയിൽ തന്നെ കുറവായിരിക്കും. ഒന്നര വയസ്സുകാരൻ അവ്യാന് അത്ര വലിയ പ്രശസ്തിയാണ് ഡൽഹിയിലെ കെജ്രിവാളിന്റെ വിജയത്തിന് പിന്നാലെ ലഭിച്ചത്.

കെജ്രിവാളിനെ അനുകരിച്ച് അതേ വേഷവും കടിടി മീശയുമായി വിജയാഘോഷങ്ങളിൽ പങ്കെടുത്ത കുഞ്ഞ് കെജ്രിവാൾ ഇന്നലെ നടന്ന അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി. രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഒന്നര വയസ്സുകാരൻ ആവ്യാൻ ടോമർ പ്രത്യക്ഷപ്പെട്ടത് കെജ്രിവാളിന്റെ വേഷപ്പകർച്ചയിൽ തന്നെയായിരുന്നു.

കേജ്‌രിവാളിനെപ്പോലെ കണ്ണടയും മഫ്‌ളറും ധരിച്ച് ആം ആദ്മിയുടെ തൊപ്പിയും ധരിച്ചാണ് കുഞ്ഞ് ആവ്യാന്റെ ഇന്നത്തെയും രംഗപ്രവേശം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എഎപിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കുഞ്ഞ് കേജ്‌രിവാൾ എത്തിയത്. കേജ്‌രിവാളിനൊപ്പം തന്നെ താരമായി മാറിയ ആവ്യാനൊപ്പം ഫോട്ടോ എടുക്കാൻ നിയമസഭാ അംഗങ്ങൾ ഉൾപ്പെടെ ക്യൂവിലായിരുന്നു. ഭഗവന്ത് മൻ, സഞ്ജയ് സിങ് എന്നിവർ ആവ്യാനൊപ്പം ഫോട്ടോ എടുത്തപ്പോൾ രാഘവ് ഛദ്ദ ബേബി മഫ്‌ളറിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

'കേജ്രിവാളിനെപ്പോലെ ആവ്യാൻ വേഷം ധരിച്ചതിനു പിന്നിൽ അവന്റെ അമ്മ തന്നെയാണ്. ഈ പ്രായത്തിൽ അവന് അദ്ദേഹത്തിന്റെ വേഷം മാത്രമേ പകർത്താൻ കഴിയൂ. എന്നാൽ വളർന്നു വരുമ്പോൾ കേജ്‌രിവാളിനെപ്പോലെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരാളാക്കി അവനെ മാറ്റാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നയങ്ങളും ഇഷ്ടമാണ് ' ആവ്യാന്റെ അച്ഛൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഡൽഹിയിൽ ആം ആദ്മി പാർട്ടി വൻ മുന്നേറ്റം നടത്തുമ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായതാണ് കുഞ്ഞ് ആവ്യാൻ. തലയിൽ ആം ആദ്മിയുടെ തൊപ്പി വച്ച് കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ആവേശത്തിലായിരുന്നു കേജ്‌രിവാളിന്റെ കുരുന്ന് ആരാധകൻ. എഎപി പ്രവർത്തകർക്കൊപ്പവും കേജ്‌രിവാളിന്റെ വീടിനു മുന്നിലും എത്തി മുദ്രാവാക്യം വിളിച്ചു കുഞ്ഞ് ആവ്യാൻ.

തലസ്ഥാന നഗരിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാൻ പാർട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറി എത്തിയതായിരുന്നു ആവ്യാൻ. തോളത്തിരുന്ന് കേജ്‌രിവാളിന് ക്യൂട്ടായി ജയ്യും വിളിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് കുരുന്നിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP