Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

എഎപിയുടെ വിജയാഘോഷങ്ങളിൽ താരമായ കുഞ്ഞ് കെജ്രിവാളിന് അപ്രതീക്ഷിത സമ്മാനം നൽകി പാർട്ടി നേതൃത്വം; ഒരു വയസ്സുകാരൻ അവ്യാൻ തോമർ എഎപി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രത്യേക ക്ഷണിതാവ്

എഎപിയുടെ വിജയാഘോഷങ്ങളിൽ താരമായ കുഞ്ഞ് കെജ്രിവാളിന് അപ്രതീക്ഷിത സമ്മാനം നൽകി പാർട്ടി നേതൃത്വം; ഒരു വയസ്സുകാരൻ അവ്യാൻ തോമർ എഎപി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രത്യേക ക്ഷണിതാവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തകർപ്പൻ വിജയത്തോടെ ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിച്ചെടുത്ത ദിവസം അരവിന്ദ് കെജരിവാളിനൊപ്പം സോഷ്യൽ മീഡിയകളിൽ താരമായത് ഒരു കുഞ്ഞു കെജ്രിവാളായിരുന്നു. കെജ്രിവാളിന്റെ അതേ ശൈലിയിൽ വസ്ത്രം ധരിച്ച് എഎപിയുടെ വിജയാഘോഷങ്ങളിൽ പങ്കാളിയായ അവ്യാൻ തോമറായിരുന്നു സോഷ്യൽ മീഡിയ കീഴടക്കിയ ആ കുഞ്ഞ് മിടുക്കൻ.

കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്ളറും അണിഞ്ഞ് ഡൽഹി തെരുവിൽ വിജയം ആഘോഷിച്ച് താരമായ ഈ കൊച്ചു മിടുക്കന് (അവ്യാൻ തോമർ) ഇപ്പോൾ അപ്രതീക്ഷിത സമ്മാനം നൽകിയിരിക്കുകയാണ് എഎപി പാർട്ടി നേതൃത്വം. ആം ആദ്മി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ആണ് അവ്യാനെ തേടി എത്തിയിരിക്കുന്നത്. അതും പാർട്ടിയുടെ പ്രത്യേക ക്ഷണിതാവായി.

Stories you may Like

ഞായറാഴ്ച രാംലീല മൈതാനത്ത് എഎപി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ പ്രത്യേക ക്ഷണിതാവായി അവ്യാൻ എന്ന ഒരു വയസ്സുകാരൻ സദസ്സിലുണ്ടാകും. 'സ്യൂട്ട് അപ്പ് ജൂനിയർ' എന്ന അടിക്കുറിപ്പിൽ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ എഎപി നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസവും എഎപി അവ്യാൻ തോമറിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.

കെജ്രിവാൾ ഉപയോഗിക്കാറുള്ള കറുപ്പ് മഫ്ളറിന് സമാനമായ മഫ്ളർ അണിഞ്ഞെത്തിയ അവ്യാനെ 'ബേബി മഫ്ളർ' എന്ന പേരിലാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. രാജ്യതലസ്ഥാനത്തെ എഎപി പ്രവർത്തകരായ രാഹുൽ തോമറിന്റെയും മികാഷിയുടെയും മകനാണ് ഒരു വയസുകാരനായ അവ്യാൻ തോമർ. അച്ഛനൊപ്പം തോളിലേറിയാണ് കുഞ്ഞു കെജ്രിവാൾ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിറങ്ങിയിരുന്നതും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP