Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര ജീവിതം ഉപേക്ഷിക്കൂ'; കേന്ദ്രമന്ത്രിമാരുടെ ആഡംബര ഭ്രമത്തിനെതിരെ പ്രധാനമന്ത്രി; പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കാൻ മോദിയുടെ നിർദ്ദേശം

പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര ജീവിതം ഉപേക്ഷിക്കൂ'; കേന്ദ്രമന്ത്രിമാരുടെ ആഡംബര ഭ്രമത്തിനെതിരെ പ്രധാനമന്ത്രി; പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കാൻ മോദിയുടെ നിർദ്ദേശം

 ന്യൂഡൽഹി: ആഡംബരത്തിൽ അഭിരമിക്കുന്ന കേന്ദ്രമന്ത്രിമാർക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഡംബര ഭ്രമം ഒഴിവാക്കണമെന്ന നിർദേശവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സൗജന്യസേവനം കൈപ്പറ്റുന്നതും ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി തന്റെ മന്ത്രിസഭാ അംഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു മോദിയുടെ നാടകീയ ഇടപെടൽ. യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ മന്ത്രിമാരെ തിരിച്ചുവിളിച്ചാണു പ്രധാനമന്ത്രി ആഡംബര ജീവിതത്തിനെതിരെ സംസാരിച്ചത്. സർക്കാർ സൗകര്യങ്ങൾ ലഭ്യമായിരിക്കെ എന്തിനാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നത് എന്നായിരുന്നു മന്ത്രിമാരോടു മോദിയുടെ പ്രധാനചോദ്യം. അടുത്തിടെ ചില മന്ത്രിമാർ സ്ഥിരമായി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് മോദിയുടെ ഇടപെടൽ.

അവരവരുടെ കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മന്ത്രിമാർ ഉപയോഗിക്കരുതെന്നും മോദി മുന്നറിയിപ്പു നൽകി. പലഭാഗങ്ങളിൽനിന്നു കിട്ടിയ റിപ്പോർട്ടുകളും വിമർശനങ്ങളും പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. മന്ത്രിമാർ മാത്രമല്ല, അവരുടെ ബന്ധുക്കളും അടുപ്പക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. ഇതു ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും മോദി അറിയിച്ചിട്ടുണ്ട്. നേരത്തേയും ആഡംബരത്തിനെതിരെ മോദി നിലപാടെടുത്തിരുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോദിയുടെ നിർദേശമെന്നാണ് പൊതു വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP