Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടാളത്തെ ഞെട്ടിച്ച് വീണ്ടും മഞ്ഞു ദുരന്തം; ജമ്മു കാശ്മീരിൽ ഹിമപാതത്തിൽ സൈനിക പോസ്റ്റ് മഞ്ഞിനടിയിൽ: മൂന്നുപേരെ കാണാതായി; രണ്ടുപേരെ രക്ഷിച്ചു

പട്ടാളത്തെ ഞെട്ടിച്ച് വീണ്ടും മഞ്ഞു ദുരന്തം; ജമ്മു കാശ്മീരിൽ ഹിമപാതത്തിൽ സൈനിക പോസ്റ്റ് മഞ്ഞിനടിയിൽ: മൂന്നുപേരെ കാണാതായി; രണ്ടുപേരെ രക്ഷിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ പട്ടാളത്തെ ഞെട്ടിച്ച് വീണ്ടും മഞ്ഞു ദുരന്തം. മഞ്ഞു മലയിടിഞ്ഞ് സൈനികർ കൊല്ലപ്പെട്ട സംഭവങ്ങളുടെ തുടർച്ചയെന്നോണം ഇന്നലെയും ദുരന്തമുണ്ടായി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്നുണ്ടായ ഹിമപാതത്തിൽ സൈനിക പോസ്റ്റ് മഞ്ഞിനടിയിലായി. ലഡാക്കിലെ ബറ്റാലിക് സെക്ടറിലെ സൈനിക പിക്കറ്റാണ് മഞ്ഞിനടിയിലായത്. അഞ്ച് സൈനികരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ രക്ഷപെടുത്തിയിട്ടുണ്ട്. മൂന്നുപേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് നോർത്തേൺ കമാൻഡ് അറിയിച്ചു.

പ്രത്യേകം പരിശീലനം ലഭിച്ചവരാണ് രക്ഷാപ്രവർത്തന സംഘത്തിലുള്ളത്. അതുകൊണ്ട് ഇവർ ഏത് വിധേനയും രക്ഷപെട്ടിരിക്കാം എന്ന നിഗമനമുണ്ടെങ്കിലും ഇക്കാര്യം ഉറപ്പിക്കാൻ പട്ടാളത്തിന് സാധിച്ചിട്ടില്ല. ഹിമപാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിൽ നൽകിയിരുന്നു. കാർഗിലിൽ വൻതോതിലുള്ള ഹിമപാതം ഉണ്ടാകുമെന്നാണു മുന്നറിയിപ്പെന്നു സന്ദേശം നൽകിയ സ്‌നോ ആൻഡ് അവലാൻഷെ സ്റ്റഡി എസ്റ്റാബ്ലിഷ്‌മെന്റ് (എസ്എഎസ്ഇ) അറിയിച്ചു. ഡിആർഡിഒയുടെ വിഭാഗമാണ് എസ്എഎസ്ഇ.

അടുത്ത 24 മണിക്കൂറിനുള്ളിൽ അപകടസാധ്യതയേറിയ ഹിമപാതം ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്വാര, ബന്ദിപ്പോറ ജില്ലകളിൽ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ മാസത്തിൽ അധികം കാണാത്ത തരത്തിലാണ് സംസ്ഥാനത്ത് മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്.

മാത്രമല്ല, ഝലം നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ പ്രളയ മുന്നറിയിപ്പും ഭരണകൂടം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾത്തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. ഈ മാസം ഒൻപതിനും 12നും ശ്രീനഗറിലും അനന്ത്‌നാഗിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചും ആശങ്കയുയർന്നിട്ടുണ്ട്. അഞ്ച് ദിവസമായി സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഉരുൾപൊട്ടലിനെത്തുടർന്നു ജമ്മു ശ്രീനഗർ ദേശീയപാത വ്യാഴം രാവിലെ മുതൽ അടച്ചിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP