Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പ്രധാനമന്ത്രിക്ക് ജയഭേരി മുഴക്കാൻ തയ്യാറായില്ല; 52കാരനായ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം

പ്രധാനമന്ത്രിക്ക് ജയഭേരി മുഴക്കാൻ തയ്യാറായില്ല; 52കാരനായ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: പ്രധാനമന്ത്രിക്ക് ജയഭേരി മുഴക്കാൻ തയ്യാറാകാത്ത 52കാരന് ക്രൂരമർദ്ദനം. രാജസ്ഥാനിലെ സീക്കർ ജില്ലയിലാണു സംഭവം. ഓട്ടോ ഡ്രൈവറായ ഗഫാർ അഹ്മദ് കച്ചാവ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ‘ജയ് മോദി’ ‘ജയ് ശ്രീ റാം’ മുദ്രാവാക്യങ്ങൾ വിളിക്കാൻ വിസമ്മതിച്ചതിനാണ് ഒരു സംഘം യുവാക്കൾ ഇദ്ദേഹത്തെ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയിൽ രണ്ടു പേർ അറസ്റ്റിലായി.

പട്ടണത്തിനു സമീപമുള്ള ഗ്രാമത്തിൽ യാത്രക്കാരെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന ഓട്ടോ തടഞ്ഞുനിർത്തിയ യുവാക്കളാണ് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ടത്. വഴിയരികിൽ കാർ നിർത്തി മദ്യപിക്കുകയായിരുന്നു യുവാക്കൾ. ഓട്ടോ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച കച്ചാവയെ കാറിൽ പിന്തുടർന്നു പിടികൂടി മർദ്ദിക്കുകയായിരുന്നു. നിങ്ങളെ പാക്കിസ്ഥാനിലേക്ക് അയച്ച ശേഷമേ വിശ്രമിക്കുകയുള്ളു എന്ന ഭീഷണിയും മുഴക്കിയശേഷമാണ് ഇവർ മടങ്ങിയത്.

Stories you may Like

ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ മൂന്നു പല്ലു പോകുകയും കണ്ണിലും മുഖത്തും പരുക്കേൽക്കുകയും ചെയ്തു. മർ‍ദ്ദനത്തിനു ശേഷം പഴ്സും വാച്ചും അക്രമികൾ തട്ടിയെടുത്തതായും ഗഫാർ അഹ്മദ് കച്ചാവ നൽകിയ പരാതിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP