Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഓട്ടോയിൽ കയറിയ കോളജ് വിദ്യാർത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത് ഓട്ടോഡ്രൈവർ; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് 49കാരൻ

ഓട്ടോയിൽ കയറിയ കോളജ് വിദ്യാർത്ഥിനിയെ നോക്കി സ്വയംഭോഗം ചെയ്ത് ഓട്ടോഡ്രൈവർ; യുവതിയുടെ പരാതിയിൽ അറസ്റ്റിലായത് 49കാരൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓട്ടോയിൽ കയറിയ യുവതിയുടെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിലായി. കോളജ് വിദ്യാർത്ഥിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് 49കാരൻ അറസ്റ്റിലായത്. കോളജിലേക്ക് പോകാൻ ഓട്ടോയിൽ കയറിയപ്പോഴാണ് പെൺകുട്ടിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

ഓട്ടോയിൽ കയറിയ വിദ്യാർത്ഥിനി കോളജിലേക്ക് പോകണം എന്നാവശ്യപ്പെടുകയായിരുന്നു. യാത്രാമധ്യേ ആളൊഴിഞ്ഞ പ്രദേശത്തെത്തിയതോടെ ഡ്രൈവറുടെ മട്ട് മാറി. ഇയാൾ തന്റെ ലൈംഗികാവയവം പുറത്തെടുത്ത് യുവതിയെ നോക്കി സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചു. ആദ്യം ഭയന്ന് പോയ യുവതി മനസാന്നിധ്യം വീണ്ടെടുത്തതോടെ ഡ്രൈവർ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങൾ തന്റെ മൊബൈലിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.

ഇയാൾ സ്വയംഭോഗം ചെയ്യുന്നത് ഫോണിൽ ചിത്രീകരിച്ച പെൺകുട്ടി പൊലീസിനെ അറിയിക്കുകയും സോഷ്യൽമീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. രാവിലെ കോളേജിൽ പോകാനാണ് ഇയാളുടെ ഓട്ടോയിൽ കയറിയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഇയാൾ കണ്ണാടിയിലൂടെ പെൺകുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യാൻ തുടങ്ങിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെന്നും മുംബൈ ഗൊരേഗാവ് പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP