Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും കുഴൽക്കിണറിൽ നിന്നും രണ്ടുവയസ്സുകാരനെ പുറത്തെടുക്കാനായില്ല; ഹൈഡ്രോളിക് സംവിധാനവും പരാജയപ്പെട്ടാൽ മുന്നിലുള്ള മാർഗം സമാന്തര കിണർ നിർമ്മിച്ച് കുട്ടിയുടെ അടുത്തെത്തുക മാത്രം; മണ്ണിടിച്ചിൽ ഭീഷണി ഏറെയെങ്കിലും സുജിത്തിനെ പുറത്തെടുക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഉദ്യോഗസ്ഥരും

ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും കുഴൽക്കിണറിൽ നിന്നും രണ്ടുവയസ്സുകാരനെ പുറത്തെടുക്കാനായില്ല; ഹൈഡ്രോളിക് സംവിധാനവും പരാജയപ്പെട്ടാൽ മുന്നിലുള്ള മാർഗം സമാന്തര കിണർ നിർമ്മിച്ച് കുട്ടിയുടെ അടുത്തെത്തുക മാത്രം; മണ്ണിടിച്ചിൽ ഭീഷണി ഏറെയെങ്കിലും സുജിത്തിനെ പുറത്തെടുക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

തിരുച്ചിറപ്പള്ളി: കുഴൽ കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ 24 മണിക്കൂർ പിന്നിട്ടിട്ടും തുരുന്നു. നിലവിൽ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നില്ലെങ്കിൽ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോൾ ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതും പരാജയപ്പെട്ടാൽ സമാന്തരമായി വഴി തുരന്ന് ദുരന്തനിവാരണ സേന ഉദ്യോഗസ്ഥനെ അയച്ച് കുട്ടിയെ പുറത്തെടുക്കാനാണ് തീരുമാനം.

കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള കാത്തിരിപ്പ് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ,കുട്ടി കുഴൽ കിണറിൽ വീണത്. ഉടനെ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ 16 അടി കഴിഞ്ഞപ്പോൾ പാറക്കെട്ടുകളായി. ഇത് മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് വിവിധയിടങ്ങളിൽ നിന്നെത്തിയ അഞ്ച് വിദഗ്ധ സംഘങ്ങൾ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുന്നത്.

പ്രത്യേകം സജ്ജീകരിച്ച ഉപകരണം കൊണ്ട് കുഴൽ കിണറിലൂടെ തന്നെ കുട്ടിയെ ഉയർത്തിയെടുക്കാനാണ് ശ്രമം എന്നാൽ മണ്ണിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും പുലർച്ചെ അഞ്ച് മണി മുതൽ പ്രതികരണമില്ല. കുട്ടി തളർന്നു പോയതും കാരണമാകാമെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പടെയുള്ള മെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വിൽസൺ എന്ന രണ്ടുവയസുകാരൻ സമീപത്തുള്ള കുഴൽക്കിണറിലേക്ക് കാൽ തെന്നി വീഴുകയായിരുന്നു, ഏഴ് വർഷം മുൻപ് കുഴിച്ചതാണ് ഈ കിണർ. ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

ട്യൂബ് വഴി കുട്ടിക്ക് ഓക്‌സിജൻ എത്തിക്കുന്നുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് ഈയിടെയാണ് കുഴൽക്കിണർ തുറന്നത്. ഇതാണ് വലിയ അപകടത്തിലേക്ക് എത്തിച്ചത്. 600 അടി ആഴമുള്ള കുഴൽ കിണറിൽ 68 അടി താഴ്ചയിലാണ് രണ്ടരവയസ്സുകാരൻ സുജിത്ത്. ഹൈഡ്രോളിക്ക് സംവിധാനത്തിലൂടെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ച് മണിക്കൂറിലേറെയായി തുടരുന്നു. ഇതും വിജയിച്ചില്ലെങ്കിൽ സമാന്തരമായി ഒരാൾക്ക് കടന്ന് പോകാവുന്ന വഴി കുഴൽ കിണറിന് സമീപം നിർമ്മിക്കും. ഈ തുരങ്കത്തിലൂടെ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥനെ കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് അയച്ച് കുട്ടിയെ എടുത്തുകൊണ്ട് വരും. മണ്ണിടിച്ചിൽ ഭീഷണി ഈ സമയത്ത് ഏറെയെങ്കിലും മറ്റു വഴികൾ മുന്നിൽ ഇപ്പോൾ ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ട്യൂബ് വഴി കുട്ടിക്ക് ഓക്‌സിജൻ എത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP