Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഓപ്പൺ കോടതിയിൽ വെളിപ്പെടുത്തി സുപ്രീം കോടതി ജഡ്ജി; സ്വാധീനിക്കാൻ ശ്രമിച്ചത് ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസിലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി; സംഭവം കോടതിയലക്ഷ്യത്തിന് തുല്യമെന്ന് ജസ്റ്റിസ് മിശ്ര

തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഓപ്പൺ കോടതിയിൽ വെളിപ്പെടുത്തി സുപ്രീം കോടതി ജഡ്ജി; സ്വാധീനിക്കാൻ ശ്രമിച്ചത് ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസിലെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി; സംഭവം കോടതിയലക്ഷ്യത്തിന് തുല്യമെന്ന് ജസ്റ്റിസ് മിശ്ര

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഹോട്ടൽ റോയൽ പ്ലാസയുമായി ബന്ധപ്പെട്ട കേസിലാണ് തന്നെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതെന്നാണ് ഓപ്പൺ കോടതിയിൽ വച്ച് ഇന്ദിരാ ബാനർജി വെളിപ്പെടുത്തിയത്.

ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും അരുൺ മിശ്രയും ചേർന്ന ബെഞ്ച് ഓഗസ്റ്റ് 30ന് കോടതി നമ്പർ എട്ടിൽ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇന്ദിരാ ബാനർജി വെളിപ്പെടുത്തൽ നടത്തിയത്. ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.ഈ കേസ് വാദം കേൾക്കുന്നതിൽ നിന്ന് സ്വയം പിൻവാങ്ങരുതെന്ന് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ജസ്റ്റിസ് ഇന്ദിരാ ബാനർജിയോട് അഭ്യർത്ഥിച്ചു.

ജഡ്ജിമാരെ സ്വാധീനിക്കാനുള്ള ഏത് ശ്രമവും ഗൗരവകരമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി വ്യക്തമാക്കി.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൺകോൾ വഴിയാണ് സ്വാധീനിക്കാനുള്ള ശ്രമം നടന്നതെന്നാണ് സൂചന. എന്നാൽ ആരാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കേസിലെ വിധി പ്രസ്താവം മാറ്റിവെച്ചു.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനർജി അടുത്ത കാലത്താണ് സുപ്രീം കോടതി ജഡ്ജിയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP