Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ സർവകലാശാലകളെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല; ജെഎൻയു, ജാമിയ എന്നിവയെല്ലാം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ

രാജ്യത്തെ സർവകലാശാലകളെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല; ജെഎൻയു, ജാമിയ എന്നിവയെല്ലാം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ

മറുനാടൻ മലയാളി ബ്യൂറോ

ഹരിദ്വാർ: രാജ്യത്തെ സർവകലാശാലകളെ അപകീർത്തിപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. കഴിഞ്ഞ ഡിസംബർ 15ന് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ജെഎൻയു, ജാമിയ എന്നിവയെല്ലാം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി വ്യക്തമാക്കി.

ജാമിയ മിലിയയിലെ ലൈബ്രറിയിലേക്ക് പൊലീസ് അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. അതേസമയം, വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയതോതിൽ പ്രചരിച്ച് വിവാദമായതോടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത് തങ്ങളല്ലെന്ന് ജാമിയ സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയിരുന്നു. പൊലീസ് അതിക്രമം വ്യക്തമായതോടെ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഡൽഹി പൊലീസ് ശനിയാഴ്ച അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP