Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ച സ്ഥലത്ത് നട്ടത് ആയിരക്കണക്കിന് മരത്തൈകൾ; തെലങ്കാനയിൽ ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റതിന് പിന്നാലെ പ്രതിഷേധവുമായി വനം വകുപ്പ്; സിർപൂർ മണ്ഡലിലെ കയ്യേറ്റഭൂമി വനഭൂമിയാക്കാൻ പദ്ധതി; 200 ഏക്കറിൽ തൈകൾ നട്ടത് 400 ഓളം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ച്

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ച സ്ഥലത്ത് നട്ടത് ആയിരക്കണക്കിന് മരത്തൈകൾ; തെലങ്കാനയിൽ ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റതിന് പിന്നാലെ പ്രതിഷേധവുമായി വനം വകുപ്പ്; സിർപൂർ മണ്ഡലിലെ കയ്യേറ്റഭൂമി വനഭൂമിയാക്കാൻ പദ്ധതി; 200 ഏക്കറിൽ തൈകൾ നട്ടത് 400 ഓളം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ച്

മറുനാടൻ ഡെസ്‌ക്‌

ആസിഫാബാദ്: അനധികൃതമായി കയ്യേറിയ സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ച സ്ഥലത്തെ വനഭൂമിയാക്കി മാറ്റി തിരിച്ച് പിടിക്കാൻ വനം വകുപ്പിന്റെ നീക്കം. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ സരസാല ഗ്രാമത്തിലാണ് സംഭവം. ഈ സ്ഥലത്തിനടുത്തുള്ള സിർപൂർ മണ്ഡലിൽ വനഭൂമിക്ക് സമീപമുള്ള പ്രദേശത്താണ് അനധികൃത കയ്യേറ്റവും നിർമ്മാണ പ്രവർത്തനങ്ങളും നടന്നിരുന്നത്. ഇവിടെ വനഭൂമിയാക്കി മാറ്റാൻ സി. അനിത എന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ എത്തിയപ്പോഴാണ് ടിആർഎസ് പ്രാദേശിക നേതാവും സംഘവും ഇവർക്ക് നേരെ അക്രമമഴിച്ച് വിട്ടത്.

ടിആർഎസ് എംഎൽഎ കൊനേരു കൊനപ്പയുടെ സഹോദരൻ കൂടിയാണ് അക്രമത്തിന് നേതൃത്വം നൽകിയ കൊനേരു കൃഷ്ണ. പ്രദേശത്ത് കയ്യേറ്റം ശക്തമായിരുന്നെങ്കിലും സർക്കാർ ഈ ഭൂമി തിരികെപ്പിടിക്കുകയും, പ്രദേശത്ത് മരങ്ങൾ നട്ടു വളർത്തി വീണ്ടും വനഭൂമിയാക്കാൻ പദ്ധതി രൂപീകരിക്കുകയും ചെയ്തു. സമീപത്ത് ഒരു ഡാം പണിയുന്നതിനാൽ ഈ ഭൂമി വാസയോഗ്യമല്ലെന്നും വനംവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കുന്നതിനെതിരെ സ്ഥലത്ത് പ്രതിഷേധമുണ്ടായിരുന്നു.

ഇത് കണക്കിലെടുത്ത് 30 പൊലീസുദ്യോഗസ്ഥരും 30 ഫോറസ്റ്റ് ഗാർഡുമാരും സി അനിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ അനിതയെ ടിആർഎസ് പ്രവർത്തകർ വലിയ വടികളെടുത്ത് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ കൊനേരു കൃഷ്ണ അടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം നടന്ന് പിറ്റേന്നാണ് അതേ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. 400 ഓളം ഉദ്യോഗസ്ഥരെ അണിനിരത്തി കനത്ത സുരക്ഷയിൽ വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ട അതേ സ്ഥലത്ത് 200 ഹെക്ടറിൽ വനംവകുപ്പ് ആയിരക്കണക്കിന് തൈകൾ നട്ടു. ഇത് സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP