Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഝാർഖണ്ഡിലെ ജാംഷഡ്പൂരിന് സമീപം മാവോവാദി ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് വീരമൃത്യു; അക്രമം സറയ്‌കേല ജില്ലയിലെ മാർക്കറ്റിൽ പട്രോളിങ് നടത്തിയ പൊലീസ് സംഘത്തിന് നേരെ; രണ്ട് മാവോവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന; നടുക്കുന്ന സംഭവം 16 സുരക്ഷാ ഉദ്യോഗസ്ഥർ മാവോവാദികൾ നടത്തിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോൾ

ഝാർഖണ്ഡിലെ ജാംഷഡ്പൂരിന് സമീപം മാവോവാദി ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് വീരമൃത്യു; അക്രമം സറയ്‌കേല ജില്ലയിലെ മാർക്കറ്റിൽ പട്രോളിങ് നടത്തിയ പൊലീസ് സംഘത്തിന് നേരെ; രണ്ട് മാവോവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന; നടുക്കുന്ന സംഭവം 16 സുരക്ഷാ ഉദ്യോഗസ്ഥർ മാവോവാദികൾ നടത്തിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: മാവോവാദി ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് വീരമൃത്യു. ഝാർഖണ്ഡിലെ ജാംഷഡ്പൂരിന് സമീപം വെള്ളിയാഴ്‌ച്ച വൈകിട്ടാണ് സംഭവം. രണ്ട് മാവോവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സറയ്‌കേല ജില്ലയിലെ മാർക്കറ്റിൽ പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും ഇവർ ഉദ്യോഗസ്ഥരുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങൾ കവരുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ബംഗാൾ, ജാർഖണ്ഡ് അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്ന സ്ഥലം. ഒരു മാസം മുമ്പ് ഝാർഖണ്ഡിലെ ദുംക ജില്ലയിൽ നടന്ന ഏറ്റമുട്ടലിൽ കേന്ദ്രസേനയിലെ ഒരു ജവാൻ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തെക്ക് കിഴക്കൻ മഹാരാഷ്ട്രയിലെ അതിർത്തി ഗ്രാമമായ ഗഡ്ചിറോളിയിൽ ഏപ്രിൽ അവസാന വാരം മാവോവാദികൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അടക്കം മൂഴുവൻ പേരും കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിയോഗിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഏപ്രിൽ 11 ന് ഗഡ്ചിറോളിയിൽ വോട്ടെടുപ്പ് ദിനത്തിൽ മാവോവാദികൾ പോളിങ് ബൂത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം ആക്രമണത്തിൽ പൂർണമായും തകർന്നു. 16 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ കുർഖേഡയിൽ റോഡ് നിർമ്മാണ കരാർ കമ്പനിയുടെ 36 വാഹനങ്ങൾ മാവോയിസ്റ്റുകൾ കത്തിച്ചിരുന്നു.

റോഡിന്റെ വശങ്ങൾ നിർത്തിയിട്ടതായിരുന്നു വാഹനങ്ങൾ. ഇതിലെ ഡീസലും മണ്ണെണ്ണയും കവർന്ന ശേഷമാണ് വാഹനങ്ങൾ കേടുവരുത്തിയതെന്ന് പൊലീസ് ഓഫീസർ ശൈലേഷ് ബാൽക്കവാഡെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് ഈ അക്രമങ്ങൾ ഉണ്ടായത്. ഈ മേഖലയിലേക്ക് നല്ല റോഡുകൾ ഉണ്ടാക്കുന്നത് തങ്ങളെ ആക്രമിച്ച് തകർക്കാനുള്ള പദ്ധതിയായിട്ടാണ് മാവോയിസ്റ്റുകൾ കാണുന്നത്. ഇതിന് ശേഷം കൂടുതൽ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മാവോവാദികൾക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് അറിയില്ലെന്ന് റേഞ്ച് ഡിഐജി പ്രതികരിച്ചു. ചത്തീസ്ഗഢുമായും തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന ഗഡ്ചിറോളി കാലങ്ങളായി മാവോയിസറ്റ് ഭീഷണി നിലനിൽക്കുന്ന സ്ഥലമാണ്. മാവോയിസ്്റ്റുകളുടെ സഞ്ചാരപഥമായി പൊലീസ് കണ്ടെത്തിയ റെഡ് കോർണറിൽ ഉൾപ്പെട്ട സ്ഥലമാണിത്.

ഭൂരിഭാഗവും വനമേഖലയായ ഇവിടം നക്‌സലുകളുടെ നിയന്ത്രണത്തിലാണ്. 2009 ഒക്ടോബറിൽ ഇവിടെ 17 പൊലീസുകാരെ മാവോയിസ്റ്റുകൾ കൊന്നത് നാടിനെ നടുക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 22ന് ശക്തമായി തിരിച്ചടിച്ച സൈന്യം 40 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഇതിന്റെ വാർഷിക ദിനത്തിൽ പൊലീസിനും സൈന്യത്തിനുമെതിരെ ശക്തമായ പ്രതികാര നടപടിയുണ്ടാകുമെന്ന് നക്‌സലുകൾ മുന്നറിയിപ്പുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP