Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കനയ്യ കുമാറിനു നേർക്കു ജെഎൻയു ക്യാമ്പസിൽ ആക്രമണം; പൊലീസ് സംരക്ഷണം മറികടന്നു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെ ആക്രമിച്ചത് പുറത്തുനിന്ന് എത്തിയവർ

കനയ്യ കുമാറിനു നേർക്കു ജെഎൻയു ക്യാമ്പസിൽ ആക്രമണം; പൊലീസ് സംരക്ഷണം മറികടന്നു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെ ആക്രമിച്ചത് പുറത്തുനിന്ന് എത്തിയവർ

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ സർവകലാശാല ക്യാമ്പസിൽ ആക്രമണം. പുറത്ത് നിന്ന് വന്ന രണ്ടുപേരാണ് കനയ്യക്കെതിരെ ആക്രമണം നടത്തിയത്.

അക്രമികളിലൊരാളെ പൊലീസ് പിടികൂടി. കനയ്യക്ക് നേരെ വധഭീഷണി ഉള്ളതിനാൽ ക്യാമ്പസിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ പൊലീസ് സുരക്ഷയെ മറികടന്നാണ് കനയ്യ കുമാറിനെ പുറത്ത് നിന്നെത്തിയ ആൾ ആക്രമിച്ചത്. കനയ്യയെ ഒരു പാഠം പഠിപ്പിക്കുമെന്നാണു പിടിയിലായയാൾ പറഞ്ഞത്.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ കനയ്യയെ കോടതിയിൽ ഹാജരാക്കിയ സമയത്ത് അഭിഭാഷകരുൾപ്പെടുന്ന സംഘം ആക്രമിച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ കനയ്യക്കു സുരക്ഷയൊരുക്കിയിരുന്നു. ഇതു മറികടന്നാണു വീണ്ടും ആക്രമണം. ജെഎൻയു ക്യാംപസിലുള്ളിൽ വച്ചായിരുന്നു ആക്രമണം. 21 ദിവസം നീണ്ടുനിന്ന ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് കനയ്യയ്ക്ക് ജാമ്യം ലഭിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP