Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബീഹാറിൽ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജനഗണമന' റാലിക്ക് നേരെ കല്ലേറ്; വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത് സരാൻ ജില്ലയിലേക്ക് റാലി കടക്കുമ്പോൾ; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

ബീഹാറിൽ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജനഗണമന' റാലിക്ക് നേരെ കല്ലേറ്;  വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത് സരാൻ ജില്ലയിലേക്ക് റാലി കടക്കുമ്പോൾ;  പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

പട്ന: കനയ്യ കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജനഗണമന' റാലിക്ക് നേരെ ആക്രമണം.ബീഹാറിൽ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിക്കിടയിലാണ് വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. സരാൻ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. വാഹന വ്യൂഹത്തിലെ രണ്ടു കാറുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.

കനയ്യക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോപ മാർക്കറ്റിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. തകർന്ന വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ദേശീയ പൗരത്വ നിയമങ്ങൾക്ക് എതിരെയാണ് കനയ്യയുടെ നേതൃത്വത്തിൽ റാലി നടക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളും ചുറ്റിയാണ് റാലി നടക്കുന്നത്. ഗാന്ധി രക്തസാക്ഷി ദിനത്തിൽ കനയ്യയുടെ റാലി തടഞ്ഞ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന അദ്ദേഹത്തെയും സംഘത്തെയും വിട്ടയച്ചു. റാലിക്ക് പൊതു ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്ന് സിപിഐ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP