Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം വീട്ടമ്മയുടെ കണ്ണിൽ മണ്ണെറിഞ്ഞ് മോഷണശ്രമം; വീട്ടമ്മയെ അക്രമിച്ച ശേഷം ബൈക്കിൽ കടന്ന യുവാവിനെ തിരഞ്ഞ് പൊലീസും; പ്രദേശം ഭീതിയിൽ  

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മണ്ണെറിഞ്ഞ് മാല കവർന്നു. തൃശൂർ മമ്മിയൂർ സ്വദേശിയായ ജ്യോതിക്കാണ് ദുരനുഭവം നേരിട്ടത്. വാതിൽ തുറന്നു അകത്തേക്ക് കടന്ന് മോഷ്ടവ് മുഖത്തേക്ക് മണ്ണ് എറിഞ്ഞ ശേഷം മാല പറിച്ചെടുക്കുകയായിരുന്നു. സംഭവം പ്രദേശത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. അക്രമിക്ക് പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ചൊവ്വാഴ്ച രാവിലെ 11.20 ഓടെയായിരുന്നു സംഭവം. ആ സമയത്ത് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജ്യോതി. അതിനിടെ കോളിങ് ബെൽ കേട്ട് കസേരയിൽ നിന്ന് എഴുന്നേറ്റു. വാതിലിന് അടുത്ത് എത്തിയപ്പോൾ പകുുതി വാതിൽ തുറന്ന് ചേട്ടനില്ലേ വീട്ടിൽ എന്ന് ചോദിച്ചു. ജോലിക്ക് പോയെന്ന് മറുപടി പറഞ്ഞതിന് പിന്നാലെ കണ്ണിലേക്ക് മണ്ണു വാരി എറിയുകയായിരുന്നു.

Stories you may Like

മുഖം ചരിച്ചതിനാൽ കണ്ണിൽ പോയില്ല. തൊട്ടുപിന്നാലെ, അക്രമി വീടിനകത്തു കയറി. കഴുത്തിൽ അണിഞ്ഞ മാല പൊട്ടിക്കാൻ നോക്കി. ജ്യോതി മാല വിട്ടുകൊടുത്തില്ല. പിടിവലിയായി. കഴുത്തിനു പിടിച്ചു തള്ളിയ മോഷ്ടാവ് മാല പൊട്ടിച്ചെടുക്കാൻ ശ്രമം തുടർന്നു. ഇതിനിടെ, വീട്ടമ്മയെ തള്ളി താഴെയിട്ടു. മൂന്ന് പവൻ തൂക്കം വരുന്ന മാലയുടെ ഒരു ഭാഗം കൈക്കലാക്കി മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ജ്യോതിയും പുറത്തെത്തി വണ്ടി നമ്പർ നോക്കാൻ ശ്രമിച്ചെങ്കിലും ബൈക്കിനു നമ്പർ പ്ലേറ്റില്ലായിരുന്നു.

ഉച്ചത്തിൽ അലറി വിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഭർത്താവ് ശ്രീകുമാറിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല. മുഖത്ത് തൂവാല കെട്ടി ഹെൽമറ്റ് ധരിച്ചാണ് അക്രമി എത്തിയത്. പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാക്കിയിരിക്കുകയാണ് സംഭവം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP