Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകത്തിലെ ഏറ്റവും മികച്ച കോവിഡ് രോ​ഗമുക്തി നിരക്ക് ഇന്ത്യയിൽ; മരണനിരക്ക് വളരെ കുറവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

ലോകത്തിലെ ഏറ്റവും മികച്ച കോവിഡ് രോ​ഗമുക്തി നിരക്ക് ഇന്ത്യയിൽ; മരണനിരക്ക് വളരെ കുറവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച കോവിഡ് രോ​ഗമുക്തി നിരക്ക് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. 75 ശതമാനം രോഗികളാണ് മാരകമായ അണുബാധയിൽ നിന്ന് മോചിതരായത്. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് (1.87 ശതമാനം) ശരിക്കും കുറവാണ്. ലോകത്തിലെ ഏറ്റവും മികച്ച രോ​ഗമുക്തി നിരക്ക് (75 ശതമാനം) നമുക്ക് ഉണ്ട്. ഇപ്പോൾ 1500 ടെസ്റ്റിങ് ലാബുകൾ ഉണ്ട്. ഇത് ഒരു വലിയ നേട്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.

"കോവിഡ് കേസുകൾ കൂടുകയാണ്. അത് ആശങ്കയുണർത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക് വളരെ കുറവാണ്. 1.87 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്. 1500ഓളം കോവിഡ് പരിശോധനാ ലാബുകളാണ് രാജ്യത്തുള്ളത്. അത് തന്നെ മികച്ചനേട്ടമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പത്ത് ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഈ നേട്ടം നാഴികക്കല്ലാണ്". ഇതുവരെ 3.4 കോടി ടെസ്റ്റുകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP