Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് പ്രചരണത്തിന് നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ; എൽപിജിവില വർധനയ്ക്കെതിരെ പദയാത്രയുമായി മമതാ ബാനർജി

തിരഞ്ഞെടുപ്പ് പ്രചരണത്തിന് നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ; എൽപിജിവില വർധനയ്ക്കെതിരെ പദയാത്രയുമായി മമതാ ബാനർജി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാറാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നടൻ മിഥുൻ ചക്രവർത്തിയും ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയും റാലിയിൽ പങ്കെടുത്തേക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ബംഗാളിൽ എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളിൽ മോദി പങ്കെടുക്കുമെന്നാണു റിപ്പോർട്ട്.

WB Assembly polls: Brigade Ground ready for PM Modi's rally, over 1,500 CCTVs, drones to ensure security

Read @ANI Story | https://t.co/1JBHQvdNfU pic.twitter.com/ciPUnndDyv

72 അടി നീളമുള്ള പ്രധാന സ്റ്റേജിനൊപ്പം മറ്റ് രണ്ട് സ്റ്റേജുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഒന്ന് ടോളിവുഡ് അഭിനേതാക്കൾക്കും അടുത്തത് മറ്റു പ്രധാന വ്യക്തികൾക്കുമാണ്. 1,500 സിസിടിവി ക്യാമറകൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. വേദി നിരീക്ഷിക്കാൻ ഡ്രോൺ ക്യാമറകളും ഉപയോഗിക്കും. റാലിയിൽ കുറഞ്ഞത് 7 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിഗേഡ് മൈതാനത്തിനടുത്തുള്ള റേസ് കോഴ്സിൽ ബാരിക്കേഡുകളും ഹെലിപാഡും ഒരുക്കിയിട്ടുണ്ട്.

അതിനിടെ, എൽപിജി വില വർധനയ്‌ക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പദയാത്ര സിൽഗുരിയിൽ നടക്കും. എൽപിജി സിലിണ്ടറുകൾ വഹിച്ചുള്ള മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

West Bengal: Chief Minister Mamata Banerjee will hold 'Padyatra' against the LPG price hike in Siliguri today pic.twitter.com/DBWCM6bcsw

— ANI (@ANI) March 7, 2021

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP