Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ചവർക്ക് വാളും ഭഗവത്ഗീതയും നൽകി ആദരം ! പൂജ ശകുൻ പാണ്ഡേ ചെയ്തത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഹിന്ദു മഹാസഭാ ദേശീയ ജനറൽ സെക്രട്ടറി; ഗാന്ധിജിയുടെ രൂപത്തിന് നേരെ നിറയൊഴിച്ചവരെ ആദരിച്ചതിൽ രാജ്യമാകെ പ്രതിഷേധം

ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ചവർക്ക് വാളും ഭഗവത്ഗീതയും നൽകി ആദരം ! പൂജ ശകുൻ പാണ്ഡേ ചെയ്തത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഹിന്ദു മഹാസഭാ ദേശീയ ജനറൽ സെക്രട്ടറി; ഗാന്ധിജിയുടെ രൂപത്തിന് നേരെ നിറയൊഴിച്ചവരെ ആദരിച്ചതിൽ രാജ്യമാകെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ അദ്ദേഹത്തിന്റെ സമാധി ദിനത്തിൽ വെടിയുതിർത്ത സംഭവത്തിന്റെ വിവാദത്തീ കെടുന്നതിന് മുൻപ് തന്നെ രണ്ടാം വിവാദവും ഉടലെടുക്കുകയാണ്. ഗാന്ധിവധം പുനരാവിഷ്‌കരിച്ചവരെ ഹിന്ദു മഹാസഭയുടെ പരിപാടിയിൽ ഭഗവത്ഗീതയും വാളും നൽകി ആദരിച്ചതിനെതിരെയാണ് പ്രതിഷേധം. ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശികാണ് ദേശീയ സെക്രട്ടറിയായ പൂജാ പാണ്ഡേയ്ക്ക് വാളും ഭഗവത്ഗീതയും നൽകി ആദരിച്ചത്. സംഭവത്തിൽ പൂജ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംഭവത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നുമാണ് പരിപാടിയിൽ കൗശിക് അഭിപ്രായപ്പെട്ടത്.

ഇക്കഴിഞ്ഞ ഗാന്ധിസമാധി ദിനത്തിൽ ഗാന്ധിവധം പുനരാവിഷ്‌കരിച്ച 30 പ്രവർത്തകരെയാണ് ഹിന്ദു മഹാസഭയുടെ പരിപാടിയിൽ ആദരിച്ചത്. അലിഗഢിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ പ്രതിരൂപത്തിൽ വെടിയുതിർത്തത്. വെടിയേറ്റ് ചോരയൊഴുകുന്നതും പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനു ശേഷം ഗോഡ്‌സെയുടെ പ്രതിമയിൽ പൂമാലയിടുകയും , മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയും ഏറ്റവും നിന്ദ്യവും പ്രകോപനപരവുമായ നടപടിയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് വാർത്ത കുറിപ്പിൽ കോൺഗ്രസ് പ്രതികരിച്ചിരുന്നു. ചടങ്ങിന് ശേഷം ഒളിവിലായിരുന്ന പൂജ ശകുൻ പാണ്ഡെയും ഭർത്താവ് അശോക് പാണ്ഡെയും ഈ മാസം ആദ്യം പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തിരുന്നു. പരിപാടിക്ക് അശോകം നേതൃത്വം നൽകിയിരുന്നു. ഇരുവർക്കും കോടതി ജാമ്യം നൽകിയതിനു പിന്നാലെയാണ് പുതിയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP