Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചഭക്ഷണത്തിന് ബീഫ് കറി കൊണ്ടുവന്ന പ്രധാന അദ്ധ്യാപിക അറസ്റ്റിൽ; മതസ്പർധയുണ്ടാക്കിയെന്നാണ് കേസ്

ഉച്ചഭക്ഷണത്തിന്  ബീഫ് കറി കൊണ്ടുവന്ന പ്രധാന അദ്ധ്യാപിക അറസ്റ്റിൽ; മതസ്പർധയുണ്ടാക്കിയെന്നാണ് കേസ്

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: ബീഫ് തിന്നാൽ കേസെടുക്കുന്ന രാജ്യമായി ഇന്ത്യ മാറികഴിഞ്ഞു. ഉച്ചഭക്ഷണത്തിന് ബീഫ് കറി കൊണ്ടുവന്ന ഹെഡ്‌മിസ്ട്രസിനെ ആസം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ചു. ലഖിപൂർ ജില്ലയിലെ ഗോൽപാറയിലെ എയ്ഡഡ് സ്‌കൂളായ ചുങ്കീമിഡിൽ ഇംഗ്ലീഷ് സ്‌കൂൾ പ്രധാന അദ്ധ്യാപിക ദാലിമാ നെസയാണ് അറസ്റ്റിലായത്.

അസമിൽ ബീഫ് നിരോധിച്ചിട്ടില്ല. എന്നാൽ അസം കന്നുകാലി സംരക്ഷണ നിയമം നിലവിലുണ്ട്. ഇതുപ്രകാരം കന്നുകാലികളെ കടത്തുന്നതിനും,ഹിന്ദു-സിക്ക് -ജയ്ൻ മതക്കാരുടെ പ്രദേശത്ത് ഇറച്ചിവിൽപ്പന നടത്തുന്നതിനും വിലക്കുണ്ട്. സ്‌കൂൾ മാനേജ്‌മെന്റ് നൽകിയ പരാതിയിലാണ് ദാലിമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153( ഇരുവിഭാഗങ്ങൾക്കിടെ സ്പർധയുണ്ടാക്കൽ), 295 ( മതവികാരം വ്രണപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

അദ്ധ്യാപിക ബീഫ്കറി ഉച്ചഭക്ഷണത്തിനായി സ്‌കൂളിൽ കൊണ്ടുവന്നുവെന്നും, മറ്റ് അദ്ധ്യാപകർക്ക് അത് നൽകിയെന്നുമാണ് മാനേജ്‌മെന്റിന്റെ പരാതി. മെയ് 14-ന് സർക്കാർ അദ്ധ്യാപകർക്കായി നടത്തിയ ട്രെയിനിങ് പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഈ സംഭവം ചില അദ്ധ്യാപകർക്ക് പ്രയാസമുണ്ടാക്കിയെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അദ്ധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് എഎസ്‌പി മൃണാൽ ദേഖ വാർത്ത ഏജൻസിയോട് പറഞ്ഞു. അദ്ധ്യാപികയെ കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP