Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസാം ദേശീയ പൗരത്വ പട്ടിക; പുറത്താക്കപ്പെട്ടവർക്ക് അവകാശവാദവും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; സുപ്രീംകോടതി സമയപരിധി നീട്ടിയത് ഡിസംബർ 31 വരെ; ഇതുവരെ അവകാശ വാദങ്ങൾ ഉന്നയിച്ചത് 14.8 ലക്ഷം പേർ

ആസാം ദേശീയ പൗരത്വ പട്ടിക; പുറത്താക്കപ്പെട്ടവർക്ക് അവകാശവാദവും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; സുപ്രീംകോടതി സമയപരിധി നീട്ടിയത് ഡിസംബർ 31 വരെ; ഇതുവരെ അവകാശ വാദങ്ങൾ ഉന്നയിച്ചത് 14.8 ലക്ഷം പേർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആസാമിലെ അന്തേവാസികൾക്ക് ആശ്വാസം. ആസാം ദേശീയ പൗരത്വ പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടവർക്ക് തങ്ങളുടെ അവകാശവാദവും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ ഡിസംബർ 15 ആയിരുന്നു അവസാന തീയതി. പട്ടികയിൽ നിന്നു പുറത്തായ 40 ലക്ഷത്തോളം പേർക്ക് ആശ്വാസം പകരുന്നതാണ് കോടതി ഉത്തരവ്.

14.8 ലക്ഷം പേരാണ് ഇതുവരെ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എൻസിആർ കോഡിനേറ്റർ പ്രതിക് ഹജേല കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ആസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നത്.

1951ൽ ഉണ്ടാക്കിയ പൗരത്വ രജിസ്റ്ററാണു പുതുക്കുന്നത്. 2013ൽ തുടങ്ങിയ പ്രവർത്തനങ്ങൾവഴി 2017 ഡിസംബർ 31നും കഴിഞ്ഞ ജൂലൈ 31നുമായി രണ്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യലിസ്റ്റിൽ 1.9 കോടി ജനങ്ങൾ മാത്രമാണ് ഇടംപിടിച്ചത്. രണ്ടാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ 2.89 കോടി പേർ ഇടംപിടിച്ചെങ്കിലും 40,07,707 പേർ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP