Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202217Wednesday

ശമനിമില്ലാതെ അസം പ്രളയം; 17 ജില്ലകൾ മുങ്ങി; രണ്ട് കുട്ടികൾ ഉൾപ്പടെ 4 മരണം കൂടി സ്ഥിരീകരിച്ചു

ശമനിമില്ലാതെ അസം പ്രളയം; 17 ജില്ലകൾ മുങ്ങി; രണ്ട് കുട്ടികൾ ഉൾപ്പടെ 4 മരണം കൂടി സ്ഥിരീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: അസമിൽ പ്രളയദുരിതത്തിനു ശമനമില്ല. ഇന്നലെ 2 കുട്ടികൾ ഉൾപ്പെടെ 4 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു. പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ഇപ്പോഴും 17 ജില്ലകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു.

25 ലക്ഷം പേരെ പ്രളയം ബാധിച്ചു. 637 ദുരിതാശ്വാസ ക്യാംപുകളിലായി 2.33 ലക്ഷം പേർ കഴിയുന്നു. 159 ദുരിതാശ്വാസ സഹായവിതരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുന്നു.ബറാക് നദിയിൽ ജലനിരപ്പുയർന്നതോടെ ഒരാഴ്ചയായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന കച്ചാർ ജില്ലയിലെ സിൽചാർ നഗരത്തിൽ ഇന്നലെ മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ സന്ദർശനം നടത്തി.

ഈ മേഖലയിലാണു പ്രളയം ഏറ്റവും നാശമുണ്ടാക്കിയത്. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ സഹായമായി ശനിയാഴ്ച 96 ടൺ വസ്തുക്കൾ എത്തിച്ചതായി വ്യോമസേന അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP