Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി; ലോവർ അസം മേലകളിൽ സ്ഥിതി ഗുരുതരമായി തുടരുന്നു; പ്രളയക്കെടുതി നേരിടാൻ എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി; ലോവർ അസം മേലകളിൽ സ്ഥിതി ഗുരുതരമായി തുടരുന്നു; പ്രളയക്കെടുതി നേരിടാൻ എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഗുവഹത്തി: പ്രളയ ദുരിതത്തിൽ അകപ്പെട്ട അസമിന് എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി ഫോണിലൂടെ പ്രളയ സാഹചര്യം ചർച്ച ചെയ്തു. വെള്ളപ്പൊക്കത്തെ നേരിടാൻ അസമിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു. 81 പേരാണ് പ്രളയത്തെ തുടർന്നുള്ള കെടുതികളിൽ മരിച്ചത്. 26 പേർ മണ്ണിടിച്ചിലിൽ മരിച്ചതായും അസം ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്കുകൾ പറയുന്നു.

വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് പ്രളയ സ്ഥിതി ഭേദപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും നദികളിലെ ജലനിരപ്പ് അപകട നിരപ്പിന് താഴെയായി. അപ്പർ അസം മേഖലയിൽ പ്രളയജലം ഇറങ്ങുന്നുണ്ട്. എന്നാൽ ലോവർ അസം മേലകളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളിൽ 26 എണ്ണവും ഇതിനകം പ്രളയബാധിതമായി പ്രഖ്യപിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വിളകൾ, വീടുകൾ, റോഡുകൾ, പാലങ്ങൾ എന്നിവ വൻതോതിൽ നശിക്കുകയും ചെയ്തു. 36 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. 47,465 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. 290 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഒൻപത് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ കാസിരംഗ ദേശീയോദ്യാനത്തിൽ നൂറോളം വന്യജീവികൾ ഇതുവരെ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ദേശീയോദ്യാനത്തിന്റെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ഇവയെ രക്ഷപെടുത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കാണ്ടാമൃഗം, കടുവ, ആന, മാൻ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ വെള്ളപ്പൊക്കത്തെത്തുടർന്ന് പാർക്കിൽ നിന്ന് ഒഴുകി പോയി എന്നാണ് റിപ്പോർട്ട്. 133 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് കാസിരംഗ ദേശീയോദ്യാന അധികൃതർ റിപ്പോർട്ട് ചെയ്യുന്നു. ദേശീയപാതയിലൂടെ മൃഗങ്ങൾ സമീപ ഗ്രാമങ്ങളിലേക്ക് എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

സംസ്ഥാന സർക്കാർ രൂപീകരിച്ച 290 ദുരിതാശ്വാസ ക്യാമ്പുകളിൽ 47,465 പേർ ആണ് ഇപ്പോൾ കഴിയുന്നത്. 75 റവന്യൂ സർക്കിളുകളിൽ താഴെയുള്ള 2,633 ഗ്രാമങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണെന്നും 1.14 ലക്ഷം ഹെക്ടർ വിളനിലങ്ങളിൽ വെള്ളപ്പൊക്കം വെള്ളത്തിൽ മുങ്ങിയതായും അധികൃതർ പറയുന്നു.അപ്പർ അസം മേഖലയിൽ പ്രളയജലം ഇറങ്ങുന്നുണ്ട്. എന്നാൽ ലോവർ അസം മേഖലകളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP