Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആസാമിൽ ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനിൽ സ്‌ഫോടനം; മൂന്നു പേർക്ക് പരിക്ക്; സ്‌ഫോടനം ട്രെയിൻ ഹരിസിങ്കിയ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ

ആസാമിൽ ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനിൽ സ്‌ഫോടനം; മൂന്നു പേർക്ക് പരിക്ക്; സ്‌ഫോടനം ട്രെയിൻ ഹരിസിങ്കിയ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഗോഹാട്ടി: ആസാമിൽ ഇന്റർസിറ്റി എക്സ്പ്രസിൽ നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്ക്. ആസാമിലെ ഉദൽഗുരിയിൽ ഇന്റർസിറ്റി പാസഞ്ചർ ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം 7.30 ന് ആയിരുന്നു സംഭവം. ട്രെയിൻ ഹരിസിങ്കിയ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്‌ഫോടനം നടന്നത്.

ഗുവാഹത്തിയിൽ നിന്നും 85 കിമീ ദൂരത്തുള്ളതാണ് ഈ നഗരം. പൊലീസ് ഉടൻ സംഭവ സ്ഥലത്തേക്ക് എത്തി. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ലെന്ന് നോർത്ത് ഈസ്റ്റ് റെയിൽവെ വക്താവ് അറിയിച്ചു.സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP