Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാനിൽ ബിജെപി വീണ്ടും കുതിരകച്ചവടത്തിന് ശ്രമിക്കുന്നു: കോൺഗ്രസ് എംഎൽഎക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത് 15 കോടി രൂപ: ആരോപണവുമായി അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാനിൽ ബിജെപി വീണ്ടും കുതിരകച്ചവടത്തിന് ശ്രമിക്കുന്നു: കോൺഗ്രസ് എംഎൽഎക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത് 15 കോടി രൂപ: ആരോപണവുമായി അശോക് ഗെഹ്‌ലോട്ട്

സ്വന്തം ലേഖകൻ

ജയ്പൂർ: രാജസ്ഥാനിൽ വീണ്ടും കുതിരക്കച്ചവടം ശക്തമായി. ബിജെപി രാഷ്ട്രീയം കളിച്ച് തന്റെ സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ്. കോൺഗ്രസ് എംഎ‍ൽഎമാരെ അവർ വിലക്കെടുക്കാൻ ശ്രമിക്കുകയാണെന്നും ഒരു കോൺഗ്രസ് എംഎ‍ൽഎക്ക് 10 മുതൽ 15 കോടി വരെ വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ചീഫ് വിപ്പ് മഹേഷ് ജോഷി സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പിനും ആന്റി കറപ്ഷൻ ബ്യൂറോക്കും പരാതി നൽകി.

'മഹാരാഷ്ട്രയിലും കർണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും ബിജെപി ഇത്തരം കുതിരക്കച്ചവടം നടത്തിയിരുന്നു. രാജസ്ഥാനിലും അത് ആവർത്തിക്കാൻ പരിശ്രമിച്ചെങ്കിലും തടസ്സമായിരുന്നു ഫലം. അന്വേഷണത്തിൽ സത്യം കണ്ടെത്തട്ടേ' -മഹേഷ് ജോഷി പറഞ്ഞു.

തെക്കൻ രാജസ്ഥാനിലെ കുശാൽഗഡിലെ ഒരു എംഎ‍ൽഎയെ ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചതായാണ് വിവരം. ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാറിനെ താഴെയിറക്കാൻ രാഷ്ട്രീയം കളിക്കുകയാണെന്നും എംഎ‍ൽഎമാരിൽ ഒരാൾ പറഞ്ഞു. അതേസമയം സംഭവത്തിൽ ബിജെപി പ്രതികരിച്ചിട്ടില്ല.

ബിജെപി രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന കാരണത്താൽ കഴിഞ്ഞ ആഴ്ച ചീഫ് വിപ്പും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയും ചേർന്ന് എംഎ‍ൽഎമാരെക്കൊണ്ട് സത്യപ്രസ്താവന ഒപ്പിട്ടുവാങ്ങിയിരുന്നു. 24 എംഎ‍ൽഎമാർ പ്രസ്താവനയിൽ ഒപ്പുവെക്കുകയും ചെയ്തു.

എന്തു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരു കോൺഗ്രസ് എംഎ‍ൽഎപോലും ബിജെപിയിലേക്ക് ചാടില്ലെന്നും കോൺഗ്രസ് സർക്കാർ കാലാവധി തികക്കുമെന്നും രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP