Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തന്നെ പിന്തുണയ്ക്കാൻ ആരെങ്കിലും ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്; ഇന്ദിരാ ജയ്‌സിംഗിനെിതിരെ സംസാരിച്ച കങ്കണയെ പിന്തുണച്ച് നിർഭയയുടെ മാതാവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീംകോടതി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെ ബോളിവുഡ് താരം കങ്കണ റണൗത്ത് നടത്തിയ പരമാർശത്തെ പിന്തുച്ച് നിർഭയയുടെ അമ്മ. ഇന്ദിര ജയ്സിംഗിനെതിരെ പറയാനും തന്നെ പിന്തുണയ്ക്കാനും ആരെങ്കിലും ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണെന്ന് ആശദേവി പ്രതികരിക്കുന്നു.

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് നിർഭയയുടെ അമ്മ മാപ്പ് നൽകണമെന്ന ഇന്ദിര ജയ്സിംഗിന്റെ പരാമർശത്തിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്. ബലാത്സംഗം ചെയ്യുന്നവരോട് സഹതാപം കാണിക്കുന്ന ഇന്ദിര ജയ്‌സിങ്ങിനെപ്പോലുള്ള സ്ത്രീകളാണ് രക്ഷസന്മാരെ വളർത്തുന്നതെന്ന് കങ്കണ പറഞ്ഞിരുന്നു.

ഇന്ദിര ജയ്സിങിനെ നാല് ദിവസത്തേക്ക് ബലാത്സംഗികളോടൊപ്പം ജയിലിൽ അടയ്ക്കണമെന്നും. അവർ അത് അർഹിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. ബലാത്സംഗികളോട് സഹതാപം കാണിക്കുന്ന ഇവർ ഏതുതരം സ്ത്രീയാണെന്ന് ചോദിച്ച കങ്കണ ഇത്തരം സ്ത്രീകളാണ് രാക്ഷസന്മാർക്ക് ജന്മം നൽകുന്നതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

കങ്കണ പറഞ്ഞതിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നാണ് ആശാദേവി പ്രതികരിച്ചത്. പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തന്റേയും ആഗ്രഹം. എങ്കിൽ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങളെ ഭാവിയിൽ തടയാൻ പറ്റൂവെന്നും ആശാദേവി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP