Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കുതന്നെ വോട്ടുചെയ്യണം! മതേതരത്വക്കുറിച്ച് സംസാരിക്കുന്നവർ ഏറ്റവും വലിയ കള്ളന്മ്മാരും അവസരവാദികളും; അവർ മുസ്ലീങ്ങളെ 70 വർഷത്തോളം ഉപയോഗിച്ച് വഞ്ചിച്ചു; വീണ്ടും വിഷം ചീറ്റി അസദുദ്ദീൻ ഉവൈസി

മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കുതന്നെ വോട്ടുചെയ്യണം! മതേതരത്വക്കുറിച്ച് സംസാരിക്കുന്നവർ ഏറ്റവും വലിയ കള്ളന്മ്മാരും അവസരവാദികളും; അവർ മുസ്ലീങ്ങളെ 70 വർഷത്തോളം ഉപയോഗിച്ച് വഞ്ചിച്ചു; വീണ്ടും വിഷം ചീറ്റി അസദുദ്ദീൻ ഉവൈസി

ഹൈദരബാദ്: വർഗീയ ചുവയുള്ള കടുത്ത പ്രസ്താവനകളിലുടെ എന്നും വിവാദ നായകനാണ് തെലങ്കാനയിലെ ഏറെ സ്വാധീനമുള്ള ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തെഹാദുൾ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റും ഹൈദരബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. വാ വിട്ട വാക്കുകൾക്ക് നിരവധി തവണ കോടതി കയറിയിട്ടും ഉവൈസസിക്ക് യാതൊരു മാറ്റവുമില്ല.

മുസ്ലീങ്ങൾ മുസലീങ്ങൾക്കുതന്നെ വോട്ടു ചെയ്യണമെന്ന ഉവൈസിയുടെ ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി വിമർശിക്കപ്പെടുന്നത്. മുസ്ലീങ്ങൾ ഒരുമിച്ച് പോരാടുകമാത്രമല്ല സ്വന്തം മതത്തിലുള്ളവർക്ക് വോട്ടു ചെയ്യുകയും വേണമെന്നമെന്നും അങ്ങനെ മാത്രമേ വർഗീയതയെ തടയാൻ കഴിയൂവെന്നാണ് ഉവൈസി പറയുന്നത്.

യുപിയിലെ ഹായ്പൂരിൽ പശുവിന്റെ പേരിൽ നടന്ന കൊലപാതകങ്ങളെ ഉദ്ദേശിച്ച് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അസാസുദ്ദിൻ രൂക്ഷമായി വിമർശിച്ചു. 'ഇതൊക്കെ നടക്കുന്നത് നിങ്ങളുടെ ഭരണത്തിന്റെ കീഴിലാണെന്നാണ്. ഇതാണോ സബ്കാ സാത്ത് സബ്കാ വികാസ് എന്ന നിങ്ങളുടെ ആശയം.പശുവിന്റെ പേരിലുണ്ടായ കാസിമിന്റെ മരണം നമ്മെ ചിന്തിപ്പിക്കും.

കണ്ണീർ വാർക്കാനല്ല ഞാൻ നിങ്ങളോട് പറയുന്നത്. നിങ്ങളുടെ ബോധമാണ് ഉണരേണ്ടത്. മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഈ ആളുകളാണ് ഏറ്റവും വലിയ കള്ളന്മാർ.വലിയ അവസരവാദികൾ. അവർ മുസ്ലീങ്ങളെ 70 വർഷത്തോളം ഉപയോഗിച്ച് വഞ്ചിച്ചു. മിണ്ടാതിരിക്കാൻ നമ്മളെ നിർബന്ധിച്ചു' അസദുദ്ദീൻ പറഞ്ഞു.

'ഇപ്പോൾ നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. മതേതരത്വം നിലനിൽക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്കായി തന്നെ പോരാടു. ഒരു രാഷ്ട്രീയ ശക്തിയായി മാറു. മുസ്ലീങ്ങൾ തന്നെ വിജയിക്കുന്നു എന്ന് ഉറപ്പാക്കുക' -അദ്ദേഹം പറഞ്ഞു. അതേസമയം ഉവൈസിയുടെ പ്രസ്താവനക്കെതിരെ ബിജെപി വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP