Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരവിന്ദ് കെജ്രിവാളിന് കോവിഡ് ബാധയില്ല; ഡൽഹി മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

അരവിന്ദ് കെജ്രിവാളിന് കോവിഡ് ബാധയില്ല; ഡൽഹി മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരണം. അരവിന്ദ് കെജ്‌രിവാളിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഒദ്യോ​ഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. രാജ്യതലസ്ഥാനത്തുകൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനിടെയാണ് ഡൽഹി മുഖ്യമന്ത്രിക്കുതന്നെ കോവിഡ് ബാധ സംശയിക്കുന്ന സാഹചര്യമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷംമുതൽ അദ്ദേഹത്തിന് പനിയും തൊണ്ടവേദനവും അനുഭവപ്പെട്ടിരുന്നു. കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളാണ് ഇവ എന്നതിനാൽ പരിശോധനയ്ക്ക് വിധേയനാകാൻ ഡോക്ടർമാർ നിർദ്ദേശിച്ചുവെന്ന് ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛദ്ദ പറഞ്ഞു. ഞായറാഴ്ച ഉച്ചമുതൽ ആരുമായും അടുത്ത് ഇടപഴകാതെ ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രമേഹ രോഗബാധിതൻ ആയതിനാൽ തങ്ങൾക്ക് കടുത്ത ആശങ്ക ഉണ്ടായിരുന്നുവെന്നും രാഘവ് ഛദ്ദ പറഞ്ഞു.

മന്ത്രിസഭാംഗങ്ങളുമായും ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഞായറാഴ്ച കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെ നടത്തിയ ഡിജിറ്റൽ വാർത്താ സമ്മേളനത്തിലാണ് ഡൽഹിയിലെ ആശുപത്രികളിൽ കോവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഡൽഹി സർക്കാരിന്റെ തീരുമാനം വിവാദമാകുകയും ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാൽ പിന്നീട് ഇതുസംബന്ധിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. ജൂലൈ അവസാനത്തോടെ രാജ്യ തലസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 5,50,000 ആയി ഉയരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP