Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണ വാറണ്ട്; കർഷകരുടെ ഭൂമി അപഹരിച്ച് ഏതാനും മുതലാളിമാർക്ക് നൽകുന്നു; കേന്ദ്രത്തെ വിമർശിച്ചു അരവിന്ദ് കേജരിവാൾ

കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണ വാറണ്ട്; കർഷകരുടെ ഭൂമി അപഹരിച്ച് ഏതാനും മുതലാളിമാർക്ക് നൽകുന്നു; കേന്ദ്രത്തെ വിമർശിച്ചു അരവിന്ദ് കേജരിവാൾ

സ്വന്തം ലേഖകൻ

ലക്‌നോ: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ടാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. കർഷകരുടെ ഭൂമി അപഹരിച്ച് ഏതാനും മുതലാളിമാർക്ക് നൽകുകയാണെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം നടപ്പായാൽ കർഷകർ അവരുടെ മണ്ണിൽ തൊഴിലാളികളായി മാറും. അതിനാൽ തന്നെ മരിക്കുക അല്ലെങ്കിൽ പോരാടുക എന്ന അവസ്ഥയിലാണ് കർഷകർ.

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കർഷകർക്കെതിരെ കേസെടുത്തിരിക്കുകയാണ്. അവർ നമ്മുടെ കർഷകരെ തീവ്രവാദികൾ എന്നാണ് വിളിക്കുന്നത്.

ബ്രിട്ടീഷുകാർ ഒരിക്കലും നമ്മുടെ കർഷകരെ ഇത്രയധികം പീഡിപ്പിച്ചിട്ടില്ല. അവർക്കുപോലും ഈ ധൈര്യം ഇല്ലായിരുന്നു. കേന്ദ്രം ബ്രിട്ടീഷുകാരെ പോലും പിന്നിലാക്കിയിരിക്കുകയാണെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP