Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിയേയും ക്ഷണിച്ച് അരവിന്ദ് കെജ്രിവാൾ; ചടങ്ങുകൾ ഞായറാഴ്‌ച്ച രാവിലെ പത്തിന് രാംലീല മൈതാനിയിൽ

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിയേയും ക്ഷണിച്ച് അരവിന്ദ് കെജ്രിവാൾ; ചടങ്ങുകൾ ഞായറാഴ്‌ച്ച രാവിലെ പത്തിന് രാംലീല മൈതാനിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ക്ഷണംലഭിച്ച പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാർട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി നേരത്തെ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് മാത്രമേ ക്ഷമുള്ളൂവെന്നാണ് അറിയിച്ചിരുന്നത്. കെജ്‌രിവാളിനെ അനുകരിച്ച് മഫ്‌ളറും കണ്ണടയും ധരിച്ച മഫ്‌ളർമാൻ കുഞ്ഞിനെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഫെബ്രുവരി 16ന് രാവിലെ പത്ത് മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.70 അംഗ നിയസഭയിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയത്. ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമേ നേടാനായുള്ളു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP