Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എൻപിആറിനായി വിവരങ്ങൾ ശേഖരിക്കാൻ വരുമ്പോൾ തെറ്റായ വിവരങ്ങൾ നൽകണമെന്നല്ല, പുഞ്ചിരിച്ചുകൊണ്ടുള്ള നിസ്സഹരണമാണ് ഞാൻ നിർദ്ദേശിച്ചത്: പ്രസംഗത്തിന്റെ പൂർണ്ണരൂപം മാധ്യമങ്ങളുടെ പക്കലുണ്ട്, അത് ഒരിക്കൽ പോലും സംപ്രേഷണം ചെയ്തില്ലെന്നു മാത്രമല്ല, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്‌തെന്ന് അരുന്ധതി റോയ്

എൻപിആറിനായി വിവരങ്ങൾ ശേഖരിക്കാൻ വരുമ്പോൾ തെറ്റായ വിവരങ്ങൾ നൽകണമെന്നല്ല, പുഞ്ചിരിച്ചുകൊണ്ടുള്ള നിസ്സഹരണമാണ് ഞാൻ നിർദ്ദേശിച്ചത്: പ്രസംഗത്തിന്റെ പൂർണ്ണരൂപം മാധ്യമങ്ങളുടെ പക്കലുണ്ട്, അത് ഒരിക്കൽ പോലും സംപ്രേഷണം ചെയ്തില്ലെന്നു മാത്രമല്ല, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്‌തെന്ന് അരുന്ധതി റോയ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ദേശീയ ജനസംഖ്യ രജിസ്റ്ററിലും (എൻപിആർ) ദേശീയ പൗര രജിസ്റ്ററിലും (എൻസിആർ) തെറ്റായ വിവരങ്ങൾ നൽകണമെന്ന് പറഞ്ഞതിനെക്കുറിച്ച് വ്യക്തമാക്കി എഴുത്തുകാരി അരുന്ധതി റോയി. ദേശീയ ജനസംഖ്യാ രജിസ്റ്ററിലേയ്ക്ക് വിവരങ്ങൾ ശേഖരിക്കാൻ വരുന്ന ഉദ്യോഗസ്ഥർക്ക് തെറ്റായ മേൽവിലാസവും പേരും പറയണമെന്ന തരത്തിൽ നടന്ന പ്രചരണം തന്റെ വാക്കുകൾ വളച്ചൊടിച്ചതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി രംഗത്തെത്തിയത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ താൻ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അവർ പറഞ്ഞു.

എൻപിആറിനായി വിവരശേഖരണത്തിന് എത്തുന്നവരോട് തെറ്റായ വിവരം നൽകണമെന്നല്ല, പുഞ്ചിരിയോടെ നിസ്സഹകരിക്കണമെന്നാണ് താൻ പറഞ്ഞതെന്നും അവർ വ്യക്തമാക്കി. തന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം മാധ്യമങ്ങളുടെ പക്കലുണ്ട്. അത് അവർ ഒരിക്കൽ പോലും സംപ്രേഷണം ചെയ്തില്ലെന്നു മാത്രമല്ല, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.

ഭാഗ്യവശാൽ തന്റെ പ്രസംഗത്തിന്റെ പൂർണ്ണരൂപം യൂട്യൂബിൽ ഉണ്ടെന്നും അരുന്ധതി റോയി പറഞ്ഞു. സംഭവത്തിൽ അരുന്ധതി റോയിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അരുന്ധതി റോയി രംഗത്തെത്തിയത്. സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് അരുന്ധതിയുടെ നിലപാടെന്ന് ബിജെപി.യും തെറ്റായ വിവരം നൽകുന്നത് ശരിയല്ലെന്ന് കോൺഗ്രസും പ്രതികരിച്ചിരുന്നു. ദേശീയ പൗരത്വപ്പട്ടികയ്ക്കുള്ള അടിസ്ഥാന വിവരമാണ് എൻ.പി.ആർ. എന്നും അതിനാൽ തെറ്റായ വിവരം നൽകണമെന്നുമായിരുന്നു അരുന്ധതിയുടെ ആഹ്വാനം.

അരുന്ധതിക്ക് കുറ്റവാളികളുടെ പേരുകൾമാത്രമേ ഓർമയുള്ളൂവെന്ന് ഉമാഭാരതി പറഞ്ഞിരുന്നു. പെൺകുട്ടിയെയും സഹോദരനെയും കൊന്ന രംഗ-ബില്ലയെപ്പോലുള്ള കുറ്റവാളികളെ ഉദാഹരിക്കുന്ന അരുന്ധതിയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും അവർ കുറ്റപ്പെടുത്തി. ഇതുപോലുള്ള ബുദ്ധിജീവികളാണ് രാജ്യത്തുള്ളതെങ്കിൽ അവരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കേണ്ടതെന്നായിരുന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ പ്രതികരണം.

എന്തു വിഡ്ഢിത്തമാണ് അരുന്ധതി റോയി പറയുന്നതെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു. എൻ.പി.ആറിന്റെ ഭാഗമാകാതിരിക്കാൻ പറയുന്നതുപോലെയല്ല, തെറ്റായ വിവരം നൽകൽ. അരുന്ധതി റോയി സ്വയം എന്താണു കരുതുന്നതെന്നും അവർ ചോദിച്ചു. ഇതോടെയാണ് തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കി അരുന്ധതി രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP