Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് എയിംസ് ആശുപത്രി; ശ്വാസ തടസം മാറിയെന്ന് സൂചന; മുൻ ധനമന്ത്രിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് പ്രധാനമന്ത്രി

അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് എയിംസ് ആശുപത്രി; ശ്വാസ തടസം മാറിയെന്ന് സൂചന; മുൻ ധനമന്ത്രിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നില തൃപ്തികരം. ജെയ്റ്റ്‌ലി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അദ്ദേഹം വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ ആശുപത്രിയിലെത്തി അരുൺ ജെയ്റ്റ്‌ലിയെ സന്ദർശിച്ചു. ഒന്നാം മോദി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല.

ഹൃദ്രോഗ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹം എൻഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ദ്ധർ, ഹൃദ്രോഗ വിദഗ്ദ്ധർ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP