Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം വാക്സിനേഷൻ കേന്ദ്രമാക്കാം; വാഗ്ദാനവുമായി ഡി.ഡി.സി.എ; ഡൽഹി സർക്കാരിന് കത്തയച്ച് രോഹൻ ജെയ്റ്റ്‌ലി

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം വാക്സിനേഷൻ കേന്ദ്രമാക്കാം; വാഗ്ദാനവുമായി ഡി.ഡി.സി.എ; ഡൽഹി സർക്കാരിന് കത്തയച്ച് രോഹൻ ജെയ്റ്റ്‌ലി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയവും അതിന്റെ പരിസരവും കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാൻ നിർദേശിച്ച് ഡൽഹി സർക്കാരിന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ കത്ത്.

ഇക്കാര്യം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലിയാണ് ഡൽഹി സർക്കാരിന് കത്തയച്ചത്.

സ്റ്റേഡിയവും പരിസരവും വാക്സിൻ കേന്ദ്രമാക്കിയാൽ ദിവസേന പതിനായിരത്തോളം ആളുകൾക്ക് കുത്തിവെയ്പ് എടുക്കാൻ സാധിക്കുമെന്നും രോഹൻ ജെയ്റ്റ്ലി അയച്ച കത്തിൽ പറയുന്നു.

ഐ.പി.എൽ 14-ാം സീസണിന്റെ വേദിയായിരുന്നു അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം. റദ്ദാക്കുന്നതിനു മുമ്പുള്ള സമയക്രമമനുസരിച്ച് മെയ്‌ രണ്ടു വരെ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കേണ്ടതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP