Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ; ഡൽഹി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ആശുപത്രിയിൽ സന്ദർശിച്ചു

അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ; ഡൽഹി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ആശുപത്രിയിൽ സന്ദർശിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എയിംസിൽ പ്രവശിപ്പിച്ചിരിക്കുന്ന ജെയ്റ്റ്‌ലിയുടെ ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. നിരവധി നേതാക്കളാണ് മുൻ ധനമന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, റാംവിലാസ് പാസ്വാൻ എന്നിവരാണ് ഇന്ന് എയിംസിൽ എത്തി ആരോഗ്യനിലയെ പറ്റി അന്വേഷിച്ചു.

ഓഗസ്റ്റ് 9നാണ് ജെയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 10ന് ശേഷം ജെയ്റ്റ്ലിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിട്ടില്ല. അതേസമയം ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവൻ നിർത്തിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ വഴി പുറത്തുവന്നിട്ടുണ്ട്.

ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ നിരവധി നേതാക്കൾ ആശുപത്രിയിൽ എത്തി അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാർക്ക് പുറമെ ഹിമാചൽ പ്രദേശ് ഗവർണർ കൽരാജ് മിശ്ര, ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഡോ. കൃഷ്ണ ഗോപാൽ, സമാജ്വാദി പാർട്ടി മുൻ നേതാവ് അമർ സിങ് എന്നിവരും ഞായറാഴ്ച ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നലെയും നിരവധി നേതാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു.

ജെയ്റ്റ്ലി കഴിഞ്ഞ വർഷം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പരിക്ഷീണതനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP